ഗാസയിലെ അല്‍-അഹ്‌ലി ആശുപത്രിയിലെ ആക്രമണത്തിനുപിന്നില്‍ ഇസ്ലാമിക ജിഹാദികളാണെന്ന് ആരോപണം. ഇസ്രായേല്‍ സൈനികവക്താവ് ജോനാദന്‍ കോണ്‍റികസാണ് ആരോപണവുമായി രംഗത്തെത്തിയത്. ഇത് സ്ഥിരീകരിക്കുന്ന റഡാര്‍ചിത്രങ്ങളും ഇസ്രയേല്‍ പുറത്തുവിട്ടു.
ഇസ്ലാമിക് ജിഹാദ് ഭീകരര്‍ തൊടുത്ത റോക്കറ്റ്, ഗാസ ആശുപത്രയില്‍ പതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇസ്രയേല്‍സൈന്യം പുറത്തുവിട്ടിരിക്കുന്നത്. ആശുപത്രി പാർക്കിംഗ് സ്ഥലത്ത് റോക്കറ്റ് പതിച്ചതിനെതുടർന്ന് കെട്ടിടത്തിന് തീപിടിക്കുന്നത് വീഡിയോയിൽ കാണാം. ഇസ്ലാമിക് ജിഹാദ്, റോക്കറ്റ് തെറ്റായി പ്രയോഗിച്ചതാണ് അപകടകാരണമെന്ന് ഇസ്രയേൽസൈന്യം കുറ്റപ്പെടുത്തി.
അല്‍-അഹ്‌ലി ആശുപത്രിയില്‍ റോക്കറ്റാക്രമണം നടത്തിയത് ഇസ്രയേലാണെന്ന വാദവുമായി നേരത്തെ ഹമാസും ഇസ്ലാമികരാഷ്ട്രങ്ങളും രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇസ്രയേല്‍ ദൃശ്യങ്ങള്‍ പങ്കുവച്ച് വിശദീകരണം നല്‍കിയത്. അതേസമയം, ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷത്തിൽ ഉടനടി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യു.എസിൽ പലസ്‌തീൻ അനുകൂലികള്‍ പ്രതിഷേധം സംഘടിപ്പിച്ചു. തലസ്ഥാന നഗരമായ വാഷിംഗ്ടൺ ഡിസിയിലാണ് പ്രതിഷേധം നടന്നത്. ഇതുമായി ബന്ധപ്പെട്ട് 300 -ഓളം പ്രതിഷേധക്കാരെ അറസ്‌റ്റ് ചെയ്‌തതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്‌തു.