Sunday, November 24, 2024

ഗൂഗിള്‍പേ വ്യാപാരികള്‍ക്കായി വായ്പാപദ്ധതി ആരംഭിക്കുന്നു

രാജ്യത്ത് നിരവധി ഉപയോക്താക്കളുള്ള ഓണ്‍ലൈന്‍‍ പെയ്‌മെന്റ് സംവിധാനമായ ഗൂഗിള്‍പേ വ്യാപാരികള്‍ക്കായി വായ്പാപദ്ധതി ആരംഭിക്കാനൊരുങ്ങുന്നു. പദ്ധതി, ബാങ്കുകളുമായും നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളുമായി ചേര്‍ന്നു നടപ്പിലാക്കുമെന്നാണ് പ്രഖ്യാപനം. ഗൂഗിള്‍ ഇന്ത്യവ്യാഴാഴ്ചയാണ് വായ്പാപദ്ധതികൾ ആരംഭിക്കുന്ന വിവരം പങ്കുവച്ചത്.

സാഷെ ലോണുകള്‍ എന്നപേരിലാണ് ഗൂഗിള്‍ പേ ആപ്പില്‍ വായ്പകള്‍ ലഭ്യമാകുക. ഇന്ത്യയിലെ വ്യാപാരികള്‍ക്ക് പലപ്പോഴും ചെറിയ ലോണുകള്‍ ആവശ്യമാണെന്ന് ഗൂഗിള്‍ ഇന്ത്യ പറഞ്ഞു. ഏഴുദിവസത്തിനും 12 മാസത്തിനും ഇടയിലുള്ള തിരിച്ചടവുകാലാവധിയുള്ള, 15000 മുതൽ രൂപ മുതല്‍ ഒരുലക്ഷം രൂപ വരെയുള്ള ചെറിയ വായ്പകളാണ് സാഷെ ലോണുകള്‍ അവതരിപ്പിക്കുന്നത്.

ഗൂഗിള്‍ പേയിലെ ഇന്‍ഡിഫൈയിലൂടെ തന്നെ വായ്പകള്‍ ലഭിക്കും. ഗൂഗിള്‍ പേയുടെ പെയ്‌മെന്റ് രസീത് ഡാറ്റ വഴിയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. അതേസമയം സാഷെ ലോണുകള്‍ ഗഡുക്കളായി തിരിച്ചടയ്ക്കാനും സൗകര്യമുണ്ട്. 111 രൂപ മുതലാണ് ഇ.എം.ഐ ആരംഭിക്കുന്നത്. നേരത്തെ ഗൂഗിള്‍ പേ, റുപേ ക്രെഡിറ്റ് കാര്‍ഡ് ഫെസിലിറ്റി ആപ്പില്‍ അവതരിപ്പിച്ചിരുന്നു. യു.പി.ഐ മാര്‍ഗം ഇതുപയോഗിച്ച് ട്രാന്‍സാക്ഷന്‍ നടത്തുകയും ചെയ്യാം. പെയ്‌മെന്റ് സര്‍വീസ് പ്രൊവൈഡര്‍മാരായ എച്ച്.ഡി.എഫ്‌.സി, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവരുമായി സഹകരിച്ച് ഈ ഫീച്ചര്‍ കൂടുതല്‍ വ്യാപിപ്പിക്കാനാണ് ഗൂഗിള്‍ പേ ശ്രമിക്കുന്നത്.

https://www.livemint.com/companies/news/google-enters-retail-loan-business-in-india-11697697999246.html

Latest News