Monday, November 25, 2024

മാനസികാരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് ‘എംപവർ സുരക്ഷാ’ പദ്ധതി

ദ്യോഗസ്ഥരുടെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാന്‍ ‘എംപവർ സുരക്ഷാ’ പദ്ധതിയുമായി വെസ്റ്റേൺ റെയിൽവേ. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം എം‌പവർ എന്ന മാനസികാരോഗ്യ സംഘടനയുമായി വെസ്റ്റേൺ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഒപ്പുവച്ചു. വെസ്റ്റേൺ റെയിൽവേയിലെ പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി കമ്മീഷണർ ആർപിഎഫ് ആണ് പദ്ധതിയുമായി ബന്ധപ്പെട്ട് വിവരം പങ്കുവച്ചത്.

‘എംപവർ സുരക്ഷാ’ പദ്ധതിയുടെ ഭാഗമായി ഉദ്യോഗസ്ഥരെ മാനസികാരോഗ്യ പരിശോധനയ്ക്കും കൗൺസിലിങ്ങിനും വിധേയരാക്കും. ആദ്യഘട്ടത്തില്‍ 1,500 ആർപിഎഫ് ജീവനക്കാര്‍ക്കാണ് പദ്ധതിയുടെ സേവനം ലഭിക്കുക. ബോധവൽക്കരണം, സ്‌ക്രീനിംഗ്, കൗൺസിലിംഗ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പരിപാടി സംഘടിപ്പിക്കുകയെന്ന് എംപവറിലെ ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് പറഞ്ഞു. ഘട്ടങ്ങളിലുടനീളം ആർപിഎഫ് ഉദ്യോഗസ്ഥർക്ക് ഹെൽപ്പ് ലൈൻ സേവനങ്ങളും നൽകും.

“റെയിൽവേ പോലീസ് സേനാംഗങ്ങൾക്കായി ഹെൽപ്പ് ലൈൻ സേവനങ്ങൾ, ബോധവൽക്കരണ സെഷനുകൾ, പരിശീലനം, സ്ക്രീനിംഗ്, കൗൺസിലിംഗ് എന്നിവയ്ക്ക് എംപവർ സുരക്ഷ മാനസികാരോഗ്യ പദ്ധതി മുൻഗണന നൽകും.”- വെസ്റ്റേൺ റെയിൽവേയിലെ പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി കമ്മീഷണർ പറഞ്ഞു. ഈ പദ്ധതി ആർപിഎഫ് ജവാൻമാർക്ക് വളരെ നിർണായകമാണ്, ജവാന്മാർ പലരും കുടുംബമില്ലാതെ മുംബൈയിൽ താമസിക്കുന്നവരാണ്. ഒരു ആർപിഎഫ് കോൺസ്റ്റബിൾ ട്രെയിനിൽ മൂന്ന് യാത്രക്കാരെയും ഒരു മേലുദ്യോഗസ്ഥനെയും ദാരുണമായി വെടിവെച്ച് കൊന്ന് മാസങ്ങൾക്ക് ശേഷമാണ് ഈ തീരുമാനം.

 

 

Latest News