ഇന്ത്യയുടെ ലക്ഷ്യം 2035ഓടെ ബഹിരാകാശ നിലയം സ്ഥാപിക്കലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ഇതിന് മുന്നോടിയാണ് മനുഷ്യനെ ബഹിരാകാശത്തിലെത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കര്യം അറിയിച്ചത്.
‘”ഗഗന്‍യാന്‍ ദൗത്യം വലിയൊരു തുടക്കമാണ്. ഇന്ത്യക്കാരനെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ച് സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതാണ് ഈ ദൗത്യം. അതിനുള്ള തുടക്കമെന്ന നിലയില്‍ ആദ്യത്തെ പടിയാണ് കഴിഞ്ഞ ദിവസം നടന്ന പരീക്ഷണ ദൗത്യം” സോമനാഥ് പറഞ്ഞു. സ്ത്രീ ഹ്യുമിനോയ്ഡ് ആയ വ്യോമമിത്ര ആളില്ലാതെ പോകുന്ന ആദ്യപരീക്ഷണത്തില്‍ ഉണ്ടാകുമെന്ന് ചോദ്യത്തിന് മറുപടിയായി എസ് സോമനാഥ് പറഞ്ഞു. സഞ്ചാരികളുടെ കൂട്ടത്തില്‍ ഒരു വനിതാ പ്രാതിനിധ്യം ആണ് ആഗ്രഹിക്കുന്നത്. വനിതകള്‍ ഉണ്ടാകുമോയെന്ന് തനിക്ക് പറയാനാവില്ല. അത് എയര്‍ഫോഴ്‌സിനേ പറയാന്‍ സാധിക്കൂവെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പ്രതികരിച്ചു.