Tuesday, November 26, 2024

രാജ്യത്ത് സ്കൈ ബസ് വരുന്നു: ആദ്യഘട്ടത്തില്‍ അ‍ഞ്ച് നഗരങ്ങളില്‍ സര്‍വീസ്

2025 -നുള്ളില്‍ രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ സ്കൈ ബസ് സംവിധാനമൊരുക്കുമെന്ന് പ്രഖ്യാപനം. കേന്ദ്ര ഗതാഗതമന്ത്രാലയമാണ് സ്കൈ ബസ് സംവിധാനമൊരുക്കുന്ന വിവരം പങ്കുവച്ചത്. ഈ വര്‍ഷം അവസാനത്തോടെ ഗോവയിലെ മര്‍ഗോവില്‍ ട്രയല്‍ റണ്‍ നടത്താനാകുമെന്നും മന്ത്രാലയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വാരണാസി, പൂനെ, ഹൈദരാബാദ്, ഗുരുഗ്രാം, ഗോവ എന്നിവിടങ്ങളിലാണ് സ്‌കൈ ബസ് ആദ്യഘട്ടമെന്ന നിലയില്‍ ഓടിതുടങ്ങുക. റോഡ് ഗതാഗതമന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന പദ്ധതിയുടെ നിര്‍മ്മാണം ഗതാഗതമോഡിലായിരിക്കും പ്രവര്‍ത്തിക്കുകയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്‌കൈ ബസിന് 100 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിയുമെന്നും ഒരു ബോഗിയില്‍ 300 പേര്‍ക്ക് യാത്രാസൗകര്യം ഉണ്ടാകുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാജ്യത്ത് നിലവിലുള്ള മെട്രോകളുടേതിനു സമാനമായി റോഡുകളിൽനിന്ന് മുകളിലായി തൂണുകളിലാണ് സ്കൈ ബസ് സഞ്ചരിക്കുന്നതെങ്കിലും മെട്രോയുടെ പ്രവര്‍ത്തനരീതിയിൽ നിന്ന് വ്യത്യസ്തമാണ് സ്കൈ ബസിന്റേത്. മെട്രോയെ അപേക്ഷിച്ച് ഭാരംകുറഞ്ഞ സാമഗ്രികളാണ് ഉപയോഗിക്കുന്നതെന്നതിനാൽ തൂണുകള്‍ സ്ഥാപിക്കാൻ മെട്രോയെ അപേക്ഷിച്ച് വളരെ കുറച്ചുസ്ഥലം മാത്രമേ ആവശ്യമുള്ളൂ. സ്‌കൈ ബസ് സ്‌റ്റേഷനുവേണ്ടി മാത്രമാണ് ഭൂമി ഏറ്റെടുക്കേണ്ടത്. റോഡുകള്‍ക്കിടയിലെ ഡിവൈഡറില്‍ തൂണുകള്‍ കെട്ടി അതിന്റെ റൂട്ട് ഒരുക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. കൂടാതെ, ഒരു കിലോമീറ്റര്‍ മെട്രോ റെയിൽ നിര്‍മ്മിക്കാൻ 350 കോടി രൂപയോളം ചെലവ് വരുമെങ്കിൽ സ്കൈബസിന് ഏകദേശം 50 കോടി രൂപ മാത്രമാണ് ചെലവ്. ഇതിന്റെ പരിപാലനച്ചെലവും കുറവാണ്.

Latest News