ഇന്ത്യയുള്‍പ്പെടെ ഏഴു രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇനിമുതല്‍ ശ്രീലങ്കയില്‍ പ്രവേശിക്കാന്‍ വിസ ആവശ്യമില്ല. ഇതു സംബന്ധിച്ച തീരുമാനത്തിന് ശ്രീലങ്ക മന്ത്രിസഭ അംഗീകരം നല്‍കി. ഇന്ത്യ, ചൈന, റഷ്യ, മലേഷ്യ, ജപ്പാൻ, ഇന്തോനേഷ്യ, തായ്‌ലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് അഞ്ചു മാസത്തേക്കാണ് സൗജന്യ വിസ അനുവദിച്ചിരിക്കുന്നത്.
നേരത്തെ അഞ്ചു രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്ക് ഫ്രീവിസ സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട നിർദേശം മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ, ഇത് ഏഴായി വർധിപ്പിക്കുകയായിരുന്നു. രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്.
“വരും വർഷങ്ങളിൽ വിനോദസഞ്ചാരികളുടെ വരവ് അഞ്ചു ദശലക്ഷം വർധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” – ശ്രീലങ്കൻ മന്ത്രാലയം പറഞ്ഞു. ഭാവിയിൽ രാജ്യത്തെ ഒട്ടുമിക്ക വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും ഇ-ടിക്കറ്റ് സംവിധാനമൊരുക്കുമെന്നും പ്രഖ്യാപനമുണ്ട്. അതേസമയം, സൗജന്യവിസ പട്ടികയില്‍ അമേരിക്കയെ ഉൾപ്പെടുത്തിയിട്ടില്ല.