Tuesday, November 26, 2024

ഏഷ്യൻ മൗണ്ട് ബൈക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിനു തുടക്കമായി: മത്സരത്തിൽ 20 രാജ്യങ്ങളിൽ നിന്നുള്ള റൈഡർമാര്‍ പങ്കെടുക്കും

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഇരുപത്തിയെട്ടാമത് ഏഷ്യൻ മൗണ്ട് ബൈക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന് പൊന്മുടിയിൽ തുടക്കമായി. 20 രാജ്യങ്ങളിൽ നിന്നായി 250 -ലേറെ റൈഡർമാരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയധികം റൈഡർമാർ പങ്കെടുക്കുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

ഇന്ത്യൻസംഘത്തിൽ 20 പുരുഷ റൈഡർമാരും 11 വനിതാ റൈഡർമാരുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള താരങ്ങൾ പൊന്മുടിയിൽ പരിശീലനം നടത്തിയിരുന്നു. ഇന്ത്യ ഉൾപ്പടെ ഒമ്പതു രാജ്യങ്ങളില്‍നിന്നുള്ള റൈഡര്‍മാര്‍ പങ്കെടുത്ത ക്രോസ് കൺട്രി വിഭാഗം റിലേയിൽ ചൈനയാണ് ജേതാക്കൾ; രണ്ടാം സ്ഥാനത്ത് ജപ്പാനും എത്തി.

വെള്ളിയാഴ്ച എലൈറ്റ് മത്സരങ്ങളുടെ ഫൈനൽ നടക്കും. ക്രോസ് കൺട്രി, ഡൗൺ ഹിൽ മത്സരങ്ങളാണ് ആദ്യം നടക്കുക. എലൈറ്റ് വിഭാഗം മത്സരങ്ങളിൽ ജയിക്കുന്നവർക്ക് 2024 -ലെ പാരീസ് ഒളിമ്പിക്സിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും.

Latest News