Tuesday, November 26, 2024

മുല്ലപ്പെരിയാർ ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി

കേ​​​​ര​​​​ള​​​​ത്തെ​​​​യും തമിഴ്നാടിനെയും ത​​​​മ്മി​​​​ൽ വേ​​​​ർ​​​​തി​​​​രി​​​​ക്കു​​​​ന്ന പ്ര​​​​ധാ​​​​നമേഖല പ​​​​ശ്ചി​​​​മ​​​​ഘ​​​​ട്ട മ​​​​ല​​​​നി​​​​ര​​​​ക​​​​ളാ​​​​ണ്. ഈ ​​​​പശ്ചി​​​​മ​​​​ഘ​​​​ട്ട​​​​മാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ൽ സ​​​​മൃ​​​​ദ്ധ​​​​മാ​​​​യി മ​​​​ഴല​​​​ഭി​​​​ക്കാ​​​​നും തമിഴ്നാട്ടിൽ മ​​​​ഴല​​​​ഭി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​നുമുള്ള കാരണം. ത​​​​മി​​​​ഴ്നാ​​​​ട് വ​​​​ര​​​ണ്ട ഭൂ​​​​പ്ര​​​​ദേ​​​​ശ​​​​മാ​​​​ണ്. ജലല​​​​ഭ്യ​​​​ത​​​​യും ജ​​​​ല​​​​സ്രോ​​​​ത​​​സ്സു​​​​ക​​​​ളും അ​​​​വി​​​​ടെ കു​​​​റ​​​​വാ​​​​ണ്. 1876-1878 കാല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ തമി​​​​ഴ്നാ​​​​ട്ടി​​​​ലു​​​ണ്ടാ​​​യ ക​​​ടു​​​ത്ത വ​​​ര​​​ൾ​​​ച്ച​​​യി​​​ൽ 55 ല​​​​ക്ഷ​​​ത്തോ​​​ളം ആ​​​​ളു​​​​ക​​​​ൾ മ​​​​രി​​​ച്ചു. ​​​​ഗുരുതരമായ ഈ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​ലാ​​​ണ് ക്യാ​​​​പ്റ്റ​​​​ൻ ജെ. ​​​​ബെ​​​​ന്നി​​​​ക്വി​​​​ക്, മുല്ലപ്പെരിയാറിൽ അ​​​​ണ​​​​ക്കെ​​​​ട്ട് നി​​​​ർമ്മി​​​​ക്കാ​​​​മെ​​​​ന്നും മ​​​​ല തു​​​​ര​​​​ന്ന് ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലേ​​​​ക്ക് ജലമെത്തിക്കാൻ സാ​​​​ധി​​​​ക്കു​​​​മെ​​​​ന്നും ഗ​​​​വ​​​​ൺമെ​​​​ന്റിനെ അ​​​​റി​​​​യി​​​​ച്ച​​​ത്. എ​​​​ന്നാ​​​​ൽ അണക്കെ​​​​ട്ട് സ്ഥാ​​​​പി​​​​ക്കേ​​​ണ്ട​​​ത് കേ​​​​ര​​​​ള​​​​ത്തി​​​​ലാ​​​​ണ്. കേ​​​​ര​​​​ളം നാ​​​​ട്ടു​​​​രാ​​​​ജാ​​​​ക്ക​​​ന്മാ​​​​രു​​​​ള്ള സ്വാതന്ത്രരാജ്യമായി നിലകൊള്ളു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. അ​​​​തു​​​​കൊ​​​ണ്ട് തി​​​​രു​​​​വി​​​​താം​​​​കൂ​​​​റും മ​​​​ദ്രാ​​​​സും ത​​​​മ്മി​​​​ൽ ഒ​​​​രു ക​​​​രാ​​​​ർ ഉ​​​ണ്ടാ​​​​കേണ്ട​​​ത് അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​യി. അ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് 1886 -ൽ മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ പാ​​​​ട്ട​​​ക്ക​​​​രാ​​​​ർ രൂ​​​​പ​​​​പ്പെ​​​​ട്ട​​​ത്.

തി​​​​രു​​​​വി​​​​താം​​​​കൂ​​​​ർ രാ​​​​ജാ​​​​വാ​​​​യി​​​​രു​​​​ന്ന വി​​​​ശാ​​​​ഖം തി​​​​രു​​​​നാ​​​​ൾ മ​​​​ഹാ​​​​രാ​​​​ജാ​​​​വ്, ഈ ​​​​അഭ്യർഥനയെ ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ ​​​​നിര​​​​സി​​​​ച്ചി​​​​രു​​​​ന്നു. ഈ ​​​​പാ​​​​ട്ട​​​ക്ക​​​​രാ​​​​റു​​​കൊ​​​ണ്ട് തിരുവിതാംകൂറിലുണ്ടാകുന്ന ലാ​​​​ഭം എ​​​​ന്താണെ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു അദ്ദേഹത്തി​​​​ന്റെ ചോദ്യം. എ​​​​ന്നാ​​​​ൽ, ബ്രി​​​​ട്ടീ​​​​ഷ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തിന്റെ നി​​​​ർ​​​​ബ​​​​ന്ധ​​​​വും ഭീ​​​​ഷ​​​​ണി​​​​യും ക​​​​രാ​​​​റി​​​​ൽ ഒപ്പുവ​​​യ്ക്കാ​​​​ൻ അ​​​​ദ്ദേ​​​​ഹ​​​​ത്തെ നി​​​​ർ​​​​ബ​​​​ന്ധി​​​​ച്ചു. അ​​​​ത് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​താ​​​​ണ്, ഒപ്പുവയ്ക്കുമ്പോൾ അ​​​​ദ്ദേ​​​​ഹം നടത്തിയ പ്ര​​​​സ്താ​​​​വ​​​​ന: “എന്റെ ഹൃ​​​​ദ​​​​യര​​​​ക്തംകൊ​​​ണ്ടാ​​​ണ് ഞാ​​​​ൻ ഇ​​​​തി​​​​ൽ ഒ​​​​പ്പു​​​​വ​​​​യ്ക്കു​​​​ന്ന​ത്.”

അ​​​​പ്ര​​​​ത്യ​​​​ക്ഷ​​​​മാ​​​​യ 50:50 ധാ​​​​ര​​​​ണ

ഈ ​​​​ക​​​​രാ​​​​റിന്റെ ആ​​​​രം​​​​ഭഘ​​​​ട്ടം മു​​​​ത​​​​ലേ ച​​​​തി​​​​യും വ​​​​ഞ്ച​​​​ന​​​​യും പ്ര​​​​ക​​​​ട​​​​മാ​​​​ണ്. 50:50 എ​​​​ന്ന ധാ​​​​ര​​​​ണ ബ്രി​​​​ട്ടീ​​​​ഷ് ഭരണകൂടം ആ​​​​ദ്യം മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ചി​​​​രു​​​​ന്നു. ത​​​​മി​​​​ഴ്നാ​​​​ടി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ ജലം കേ​​​​ര​​​​ളം ന​​​​ൽ​​​​കു​​​​ക, ജ​​​​ലം​​​ കൊണ്ട് തമിഴ്‌നാട്ടിൽ ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന വി​​​​വി​​​​ധ ലാ​​​​ഭ​​​​ങ്ങ​​​​ളു​​​​ടെ പ​​​​കു​​​​തി കേ​​​​ര​​​​ള​​​​ത്തി​​​നുന​​​​ൽ​​​​കു​​​​ക എ​​​ന്ന​​​താ​​​യി​​​രു​​​ന്നു ധാ​​​ര​​​ണ. കരാറിനു നേ​​​തൃത്വം നൽകിയത് ത​​​മി​​​ഴ് ബ്രാ​​​ഹ്മ​​​ണ​​​നാ​​​യ ദി​​​വാ​​​ൻ വി. ​​​രാ​​​മ അ​​​യ്യ​​​ങ്കാ​​​റാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ കരാറിൽ എ​​​​ങ്ങ​​​​നെ​​​​യോ 50:50 ധാ​​​​ര​​​​ണ അ​​​​പ്ര​​​​ത്യ​​​​ക്ഷ​​​​മാ​​​​യി. ക​​​​രാ​​​​ർപ്ര​​​​കാ​​​​രം കേ​​​​ര​​​​ള​​​​ത്തി​​​​ന്, ഏ​​​​ക്ക​​​​റി​​​​ന് അ​​​ഞ്ചുരൂ​​​​പ നൽകാനും ധാ​​​​ര​​​​ണ​​​​യാ​​​​യി.

ആ ​​​​കാ​​​​ല​​​​ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ ബ്രി​​​​ട്ടീ​​​​ഷ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​വും നാ​​​​ട്ടു​​​​രാ​​​​ജാ​​​​ക്ക​​​ന്മാ​​​​രും ത​​​​മ്മി​​​​ൽ നടത്തിയിരുന്ന എ​​​​ല്ലാ കരാറുകൾക്കും 99 വ​​​​ർ​​​​ഷ​​​​ത്തെ ധാ​​​​ര​​​​ണ​​​​യാ​​​​ണ് ഉ​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ ഈ ​​​​ക​​​​രാ​​​​റി​​​​ൽമാ​​​​ത്രം 999 വ​​​​ർ​​​​ഷ​​​​ത്തെ ധാ​​​​ര​​​​ണ എ​​​​ഴു​​​​തിച്ചേ​​​​ർ​​​​ത്ത​​​​തും തന്ത്രപൂർവമായിരുന്നു. ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ അ​​​ഞ്ചുജി​​​​ല്ല​​​​ക​​​​ൾ​​​​ക്ക് കൃ​​​​ഷി​​​​യാ​​​​വ​​​​ശ്യ​​​​ത്തി​​​​ന് ജലം നൽകുക എ​​​​ന്ന ധാ​​​​ര​​​​ണ​​​​യോ​​​​ടു​​​​കൂ​​​​ടി പാ​​​​ട്ട​​​ക്ക​​​​രാ​​​​റും നി​​​​ല​​​​വി​​​​ൽവ​​​​ന്നു. ക​​​​രാ​​​​ർപ്ര​​​​കാ​​​​രം 8000 ഏ​​​​ക്ക​​​​ർ സ്ഥലത്തിന്റെ മു​​​​ഴു​​​​വ​​​​ൻ അ​​​​വ​​​​കാ​​​​ശ​​​​വും ബ്രി​​​​ട്ടീ​​​​ഷു​​​​കാ​​​​ർ​​​​ക്കു ല​​​​ഭി​​​​ച്ചു. ​​​​വിസ്തൃതമായ ഈ സ്ഥ​​​​ല​​​​ത്തു​​​ണ്ടാ​​​യി​​​​രു​​​​ന്ന തടികളും വി​​​​ള​​​​​​​​ക​​​​ളുമെ​​​​ല്ലാം ബ്രി​​​​ട്ടീ​​​​ഷു​​​​കാ​​​​ർ​​​​ക്ക് സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​നു​​​​ള്ള കു​​​​ത​​​​ന്ത്രം കൂടിയാ​​​യി​​​​രു​​​​ന്നു ഈ ​​​​ക​​​​രാ​​​​ർ.

ക​​​​രാ​​​​റി​​​​ലെ ക​​​​ല്ലു​​​​ക​​​​ടി

മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ പാ​​​​ട്ട​​​ക്ക​​​​രാ​​​​ർവ​​​ഴി ​വി​​​​വ​​​​രി​​​​ക്കാ​​​​നാ​​​​വാ​​​​ത്തവി​​​​ധം നേ​​​​ട്ട​​​​ങ്ങ​​​​ളാ​​​​ണ് ത​​​​മി​​​​ഴ്നാ​​​​ടി​​​​നു ല​​​​ഭി​​​​ച്ച​​​​ത്. 170 അ​​​​ടി ഉയരമുള്ള ഡാ​​​​മി​​​​ൽ 152 അ​​​​ടി ജ​​​​ലം സം​​​​ഭ​​​​രി​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി. 1932 -ൽ ​​​​മ​​​​ദ്രാ​​​​സ് ഗ​​​​വ​​​​ൺമെ​​​​ൻറ്, മുല്ലപ്പെരിയാറിൽ നിന്നുവ​​​​രു​​​​ന്ന ജ​​​​ലമു​​​​പ​​​​യോ​​​​ഗി​​​​ച്ച് വൈദുതി ഉ​​​ത്പാ​​​​ദി​​​​പ്പി​​​​ക്കാ​​​​ൻ ശ്ര​​​​മമാ​​​​രം​​​​ഭി​​​​ച്ചു. ജലസേചനത്തിനുവേണ്ടി​മാ​​​​ത്രം എ​​​​ന്നു​​​​ള്ള ക​​​​രാ​​​​റി​​​​ലെ ഈ ​​​​ലം​​​​ഘ​​​​നം വ​​​​ലി​​​​യ ത​​​​ർ​​​​ക്ക​​​​ത്തി​​​​നും കേ​​​​സു​​​​ക​​​​ൾ​​​​ക്കും വഴിതെളിച്ചു. അങ്ങനെ 1941 -ൽ, സ​​​​ർ ന​​​​ളി​​​​നി നി​​​​ര​​​​ഞ്ജ​​​​ൻ ചാ​​​​റ്റ​​​​ർ​​​​ജി എ​​​​ന്ന അ​​​​മ്പ​​​​യ​​​​ർ തിരുവിതാംകൂറിന് അനുകൂലമായി വി​​​​ധി പ്ര​​​​സ്താ​​​​വി​​​​ച്ചു. 1959 -ലും ​​​​വൈ​​​​ദ്യു​​​​തി ഉത്പാദനത്തിനുവേ​​​ണ്ടി​​​​യി​​​​ട്ടു​​​​ള്ള പ​​​​രി​​​​ശ്ര​​​​മം ​തു​​​​ട​​​​ർ​​​​ന്നു. 1947 -ൽ ​​​​ഇ​​​​ന്ത്യ സ്വാതന്ത്രരാജ്യമായി മാ​​​​റി​​​​യ​​​​തോ​​​​ടു​​​​കൂ​​​​ടി നി​​​​ല​​​​വി​​​​ലു​​​​ള്ള ക​​​​രാ​​​​റു​​​​ക​​​​ളെല്ലാം കാലഹരണപ്പെട്ടു​​​​. എങ്കിലും മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ പാ​​​​ട്ടക്ക​​​​രാ​​​​ർ ത​​​​ത്‌സ്ഥി​​​തി​​​​യി​​​​ൽ തു​​​​ട​​​​ർ​​​​ന്നു.

1970 -ൽ ​​​​സി.​​​​ അ​​​​ച്യു​​​​ത​​​​മേ​​​​നോ​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ആ​​​​യി​​​​രി​​​​ക്കു​​​​മ്പോ​​​​ൾ ഈ ​​​​പാ​​​​ട്ട​​​ക്ക​​​​രാ​​​​ർ പുതുക്കുന്നതിനുള്ള നടപടികളായി. അ​​​​തനുസരിച്ച് ത​​​​മി​​​​ഴ്നാ​​​​ടി​​​​ന് വൈ​​​​ദ്യു​​​​തി ഉത്പാദിപ്പിക്കാൻ അ​​​​ധി​​​​കാ​​​​രം ന​​​​ൽ​​​​കിക്കൊണ്ട് ഏക്കറിന് അ​​​ഞ്ചുരൂ​​​​പ എ​​​​ന്ന പാ​​​​ട്ട​​​​ത്തു​​​​ക 30 രൂ​​​​പ​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ത്തി. വൈ​​​​ദ്യു​​​​തി ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന് വർഷംതോറും ഏ​​​​ഴ​​​​ര ലക്ഷം രൂ​​​​പ കേ​​​​ര​​​​ള​​​​ത്തി​​​​നു ന​​​​ൽ​​​​കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. എ​​​​ന്നാ​​​​ൽ, 999 വ​​​​ർ​​​​ഷം എ​​​​ന്ന ക​​​​രാ​​​​ർ കാലഘട്ടം അ​​​​തേ​​​​പ​​​​ടി നി​​​​ല​​​​നി​​​​ർ​​​​ത്തി. ഇ​​​​താ​​​​ണ് മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ പാ​​​​ട്ടക്ക​​​​രാ​​​​റു​​​​മാ​​​​യി ബന്ധപ്പെട്ട കേരളത്തിനുണ്ടായിട്ടുള്ള ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ വീ​​​​ഴ്ച.

ആ​​​​ശ​​​​ങ്ക​​​​യു​​​​ടെ ഉ​​​​ത്ഭ​​​​വം

1975 ചൈ​​​​ന​​​​യി​​​​ലെ ബാ​​​​ൻ​​​​ജി​​​​യാം​​​​ഗോ ഡാം ​​​​ത​​​​ക​​​​ർ​​​​ന്നു. ഈ ​​​​ഡാ​​​​മി​​​​ന് മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ ഡാമുമായി ഏ​​​​റെ സാമ്യങ്ങളുണ്ട്. ​അ​​​​തു​​​​കൊ​​​ണ്ടു​​​ത​​​​ന്നെ അ​​​​തിന്റെ ത​​​​ക​​​​ർ​​​​ച്ച വ​​​​ലി​​​​യ ആശങ്കയുളവാക്കി. 1979 -ൽ ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ മാ​​​​ച്ചു ഡാം ​​​​ത​​​​ക​​​​ർ​​​​ന്നു. ഇ​​​​തി​​​​ന്റെ പശ്ചാത്തലത്തിൽ കേ​​​​ര​​​​ളം സെ​​​​ൻ​​​​ട്ര​​​​ൽ വാ​​​​ട്ട​​​​ർ ക​​​​മ്മീ​​​​ഷ​​​​നെ സ​​​​മീ​​​​പി​​​​ച്ചു. മുല്ലപ്പെരിയാർ ഡാമിന്റെ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തു​​​​ക എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു ആ​​​​വ​​​​ശ്യം. പ്ര​​​​സ്തു​​​​ത ക​​​​മ്മീ​​​​ഷ​​​​ൻ മൂന്നുതരത്തിലുള്ള നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി. എ​​​​മ​​​​ർ​​​​ജ​​​​ൻ​​​​സി പ്രൊ​​​​വി​​​​ഷ​​​​ൻ​​​​സ്, മീ​​​​ഡി​​​​യം പ്രൊ​​​​വി​​​​ഷ​​​​ൻ​​​​സ്, ലോംഗ് ടേം പ്രൊ​​​​വി​​​​ഷ​​​​ൻ​​​​സ് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഡാം ​​​​സുരക്ഷിതമാക്കാനുള്ള നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി​​​​യ​​​​ത്.

എ​​​​മ​​​​ർ​​​​ജ​​​​ൻ​​​​സി പ്രൊ​​​​വി​​​​ഷ​​​​ൻ​​​​സ് പ്ര​​​​കാ​​​​രം 152 അ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്ന ജ​​​​ല​​​​നി​​​​ര​​​​പ്പ് 136 -ലേ​​​​ക്ക് നിജപ്പെടുത്താൻ നിർദേശിച്ചു. ബാ​​​​ക്കി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്ന ന​​​​വീ​​​​ക​​​​ര​​​​ണപ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​തി​​​​നുശേ​​​​ഷം ജ​​​​ല​​​​നി​​​​ര​​​​പ്പ് 152 അ​​​​ടി​​​​യാ​​​​ക്കി നി​​​​ല​​​​നി​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​നു തടസ്സമില്ലെന്നും ക​​​​മ്മീ​​​​ഷ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

1984 -ൽ ​​​​കോ​​​​ൺക്രീ​​​​റ്റ് ജോലി​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ചു. 1994 -ൽ ​​​​നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്ന എ​​​​ല്ലാ നവീകരണപ്രവർത്തികളും പൂർത്തിയാക്കിയതായി ത​​​​മി​​​​ഴ്നാ​​​​ട് അ​​​​റി​​​​യി​​​​ച്ചു. 1997 -ലെ നി​​​​ർ​​​​ദേ​​​​ശമ​​​​നു​​​​സ​​​​രി​​​​ച്ച് സ്പി​​​ൽ വേ​​​യി​​​​ലും മാ​​​​റ്റ​​​​ങ്ങ​​​​ൾ നടപ്പിലാക്കി. അ​​​​തി​​​​നു​​​​ശേ​​​​ഷം ജലനിരപ്പ് 152 അ​​​​ടിയാക്കി ഉ​​​​യ​​​​ർ​​​​ത്താ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ത​​​​മി​​​​ഴ്നാ​​​​ട് കമ്മീഷനോട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. എ​​​​ന്നാ​​​​ൽ, ത​​​​മി​​​​ഴ്നാ​​​​ടി​​​​ന്റെ ന​​​​വീ​​​​ക​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള വീ​​​​ഴ്ച​​​​ക​​​​ൾ ചൂണ്ടിക്കാണിച്ച് കേ​​​​ര​​​​ളം ഈ ​​​​ആ​​​​വ​​​​ശ്യ​​​​ത്തെ എ​​​​തി​​​​ർ​​​​ത്തു. തു​​​​ട​​​​ർ​​​​ന്ന് സു​​​​പ്രീം ​​​​കോടതിയിൽ നി​​​​ര​​​​വ​​​​ധി കേ​​​​സു​​​​ക​​​​ൾ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യ​​​​പ്പെ​​​​ട്ടു. അ​​​​തു​​​​പ്ര​​​​കാ​​​​രം സു​​​​പ്രീം​​​​ കോടതി എ​​​​ക്സ്പേ​​​​ർ​​​​ട്ട് ക​​​​മ്മി​​​​റ്റി​​​​യെ നി​​​​യ​​​​മി​​​​ച്ചു. ആ ​​​​ക​​​​മ്മി​​​​റ്റി പഠനങ്ങൾ നടത്തിയശേഷം ഡാ​​​​മി​​​​ന് മ​​​​റ്റുപ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ഒ​​​​ന്നു​​​മി​​​ല്ലെ​​​ന്നും 136 -ൽനി​​​​ന്ന് 142 അടിയിലേക്ക് ജ​​​​ല​​​​നി​​​​ര​​​​പ്പ് ഉയർത്താമെന്നും നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

2006 -ൽ ​​​സു​​​​പ്രീം​​​​ കോ​​​​ട​​​​തി ഈ ​​​​നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം ജ​​​​ല​​​​നി​​​​ര​​​​പ്പ് 142 അ​​​​ടി​​​​യാ​​​​ക്കി ഉയർത്താമെന്ന വി​​​​ധി പ്ര​​​​സ്താ​​​​വി​​​​ച്ചു. എ​​​​ന്നാ​​​​ൽ ഡാ​​​​മി​​​​ന്റെ ബ​​​​ല​​​​ക്ഷ​​​​യം ചൂ​​​ണ്ടി​​​ക്കാ​​​​ണി​​​​ച്ച് കേ​​​​ര​​​​ളം തു​​​​ട​​​​ർ​​​​ന്നും കേ​​​​സു​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ക​​​​യും അതിൻപ്രകാരം സു​​​​പ്രീം​​​​ കോ​​​​ട​​​​തി ഹൈ​​​ലെ​​​വ​​​ൽ എം​​​പ​​​വേ​​​ർ​​​ഡ് വ​​​ർ​​​ക്കിം​​​ഗ് ക​​​മ്മി​​​റ്റി​​​യെ ​നി​​​​യ​​​​മി​​​​ക്കു​​​ക​​​യും ചെയ്തു. അ​​​​വ​​​​ർ പ​​​​ഠ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​തി​​​​നുശേ​​​​ഷം 2012 -ൽ ​​​​ഡാം സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​ണ് എ​​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ട് സമർപ്പിച്ചു.

ആ​​​​ശ​​​​ങ്ക ആ​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ട്

35 ല​​​​ക്ഷം ആ​​​​ളു​​​​ക​​​​ളു​​​​ടെ ജീ​​​​വ​​​​നു ഭീ​​​​ഷ​​​​ണി​​​​യാ​​​​യി മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ ഡാം ​​​​അപകടാവസ്ഥയിലാണെന്ന ന്യൂ​​​​യോ​​​​ർ​​​​ക്ക് ടൈം​​​​സിന്റെ റി​​​​പ്പോ​​​​ർ​​​​ട്ട് വ​​​​ലി​​​​യ ആശങ്കയാണ് ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​ള​​​​വാ​​​​ക്കു​​​​ന്നത്. കേ​​​​ര​​​​ള, ത​​​​മി​​​​ഴ്നാ​​​​ട് സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ അടിയന്തിരപ്രാ​​​​ധാ​​​​ന്യ​​​​ത്തോ​​​​ടെ ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ത്തി പ്ര​​​​ശ്ന​​​​ത്തിന് ശാശ്വതപ​​​​രി​​​​ഹാ​​​​രം കണ്ടെത്താൻ ശ്ര​​​​മി​​​​ക്ക​​​​ണം. ര​​​ണ്ടു ​സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളെ ബാ​​​​ധി​​​​ക്കു​​​​ന്ന വിഷയമായതിനാൽ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ സംസ്ഥാനങ്ങളുമായി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പരിഹരിച്ച് ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ജീ​​​​വ​​​​നും സ്വ​​​​ത്തി​​​​നും സു​​​​ര​​​​ക്ഷി​​​​ത​​​​ത്വം ഉറപ്പുവരുത്തണം.

ന്യൂ​​​​യോ​​​​ർ​​​​ക്ക് ടൈം​​​​സ് പു​​​​റ​​​​ത്തു​​​​വി​​​​ട്ട റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾപ്ര​​​​കാ​​​​രം, ലോ​​​​ക​​​​ത്ത് ഏ​​​​റ്റ​​​​വും അപകടകരമായ ഡാം ​​​​മുല്ലപ്പെരിയാറാണ്. ലി​​​​ബി​​​​യ​​​​യി​​​​ൽ ഡാ​​​​മു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ന്ന് ഇരുപതിനായിരത്തിലധികം ആ​​​​ളു​​​​ക​​​​ൾ മരിക്കാനിടയായ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് ന്യൂയോർക് ടൈം​​​​സ് ഇ​​​​ത്ത​​​​രമൊരു പ​​​​ഠ​​​​നം ന​​​​ട​​​​ത്തി റി​​​​പ്പോ​​​​ർ​​​​ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ ഡാ​​​​മിന്റെ അ​​​​പ​​​​ക​​​​ടാ​​​​വ​​​​സ്ഥ​​​​യെ​​​​ക്കു​​​​റി​​​​ച്ച് നാം ​​​​മു​​​​ൻ​​​​പും പ്രകടിപ്പിച്ചിട്ടുള്ള ആ​​​​ശ​​​​ങ്ക ഈ ​​​​റി​​​​പ്പോ​​​​ർ​​​​ട്ട് ഒ​​​​രി​​​​ക്ക​​​​ൽക്കൂ​​​​ടി സ്ഥിരീകരിക്കുന്നു.

മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ ഡാം ​​​​അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​യാ​​​​ൽ 35 ല​​​​ക്ഷം ആ​​​​ളു​​​​ക​​​​ളു​​​​ടെ ജീ​​​​വ​​​​നും സ്വത്തിനും ഭീ​​​​ഷ​​​​ണി​​​യാ​​​​വു​​​​ക​​​​യും കേ​​​​ര​​​​ള​​​​ത്തി​​​​ലെ നാ​​​​ല് ജി​​​​ല്ല​​​​ക​​​​ൾ​​​​ക്ക് കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ൾ സംഭവിക്കുകയും ചെ​​​​യ്യുമെ​​​​ന്ന ഭീ​​​​തി​​​​ദ​​​​മാ​​​​യ അ​​​​വ​​​​സ്ഥ​​​​യാ​​​​ണ് ഈ ​​​​ആ​​​​ശ​​​​ങ്ക​​​​യ്ക്കു കാ​​​​ര​​​​ണം. ഒ​​​​രു ഡാ​​​​മി​​​​ന്റെ പ​​​​ര​​​​മാ​​​​വ​​​​ധി കാ​​​​ലാ​​​​വ​​​​ധി 50-60 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​ണെ​​​​ന്ന് വി​​​​ദ​​​​ഗ്ധ​​​​ർ അഭിപ്രായപ്പെടുന്നിടത്ത്, 128 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കുശേ​​​​ഷ​​​​വും മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ ഡാം ​​​​ഭാഗ്യപരീക്ഷണം ന​​​​ട​​​​ത്തു​​​​ന്നു.

1887 -ൽ ​​​​നി​​​​ർ​​​​മ്മാ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ ഡാം ​​​​പു​​​​ന​​​​ർ​​​​നി​​​​ർ​​​​മ്മി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് 2021 -ൽ ​​​​യു.എ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ ആവശ്യപ്പെട്ടിരുന്നതുമാണ്. എ​​​​ന്നാ​​​​ൽ നാ​​​​ളി​​​​തു​​​​വ​​​​രെ ജനത്തിന്റെ ഈ ​​​​വ​​​​ലി​​​​യ ആ​​​​ശ​​​​ങ്ക​​​​യ്ക്കു​​​​മേ​​​​ൽ ഉത്തരവാദിത്വപ്പെട്ടവരുടെ നിശ്ശബ്ദതയും നി​​​​​സ്സംഗ​​​​ത​​​​യു​​​മാ​​​ണ് ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ ഭൂകമ്പസാധ്യതയുള്ള പ്രദേശമാണെന്നും ഒ​​​​രു ഭൂ​​​​ക​​​​മ്പ​​​​ത്തെ അ​​​​തി​​​​ജീ​​​​വി​​​​ക്കാ​​​​നു​​​​ള്ള ശേ​​​​ഷി ഈ ​​​​ഡാ​​​​മി​​​​നി​​​​ല്ലെ​​​​ന്നും വി​​​​ദ​​​​ഗ്ധ​​​​ർ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ടു​​​​ന്നു​​​ണ്ട്. അ​​​​ത്ത​​​​രമൊ​​​​രു സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ ഡാമിൽ ഉ​​​ണ്ടാ​​​കാ​​​​ൻ സാധ്യതയുള്ള അ​​​​പ​​​​ക​​​​ടം കേ​​​​ര​​​​ള​​​​ത്തി​​​​ന് താ​​​​ങ്ങാ​​​നാ​​​വി​​​ല്ല.

ഇ​​​​ടു​​​​ക്കി​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ച് വി​​​​വി​​​​ധ​​​​ങ്ങ​​​​ളാ​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ള്ള​​​​ത്. മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ ഡാമിനു സ​​​​മീ​​​​പ​​​​ത്തു​​​​ള്ള ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ ഇ​​​​ന്ന് ഭയചകിതരായാണ് ക​​​​ഴി​​​​യു​​​​ന്ന​​​​ത്. അതുപോലെതന്നെ ഇ​​​​ടു​​​​ക്കി ഡാ​​​​മിന്റെ സുരക്ഷയെക്കുറിച്ചും ആ​​​​ശ​​​​ങ്ക​​​​ക​​​​ളു​​​ണ്ട്. ​ഹൈ​​​​റേ​​​​ഞ്ചി​​​​ൽ ആ​​​​ക​​​​മാ​​​​ന​​​​വും പെ​​​​രി​​​​യാ​​​​റി​​​​ന്റെ തീ​​​​ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും താ​​​​മ​​​​സി​​​​ക്കു​​​​ന്ന ആ​​​​ളു​​​​ക​​​​ൾ ഏ​​​​റെ ഉ​​​​ത്ക​​​​ണ്ഠാ​​​​കു​​​​ല​​​​രു​​​​മാ​​​​ണ്. അതുകൊണ്ട്  ജനപ്രതിനിധികൾ വി​​​​ഷ​​​​യ​​​​ത്തിന്റെ ഗൗ​​​​ര​​​​വം തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ് സാ​​​​ധ്യ​​​​മാ​​​​യ എ​​​​ല്ലാം മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ജനത്തിന്റെ ആ​​​​ശ​​​​ങ്ക അ​​​​ക​​​​റ്റു​​​​ക​​​​യും നാ​​​​ടി​​​​നെ സംരക്ഷിക്കുകയും ചെ​​​​യ്യ​​​​ണം.

പ​​​​രി​​​​ഹാ​​​​ര​മാ​​​​ർ​​​​ഗം

ഡാമിന്റെ നി​​​​ല​​​​നി​​​​ൽ​​​​പ്പും ജ​​​​ന​​​​ത്തി​​​​ന്റെ സു​​​​ര​​​​ക്ഷ​​​​യും എ​​​​ന്ന​​​​തി​​​​ലു​​​​പ​​​​രി രാ​​​​ഷ്‌​​​ട്രീ​​​യ​​​​മാ​​​​യ നേട്ടങ്ങളാണ് ഭരണകൂടങ്ങളുടെയും രാഷ്‌ട്രീയപാർട്ടികളുടെയും ല​​​​ക്ഷ്യം. 2021 -ലെ ​​​​യു.​​​എ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ടി​​​ൽ, മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ ഡാം ​​​​പു​​​​ന​​​​ർനി​​​​ർ​​​​മ്മി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് പറഞ്ഞിരിക്കുന്നത്. സ​​​​ങ്കീ​​​​ർ​​​​ണ​​​മാ​​​യി​​​​ട്ടു​​​​ള്ള ഒ​​​​രു വി​​​​ഷ​​​​യ​​​​മാ​​​​ണി​​​ത്. നിയമത്തിന്റെ തലനാരിഴകീറി ഈ ​​​​പ്ര​​​​ശ്ന​​​​ത്തി​​​​ന് പ​​​​രി​​​​ഹാ​​​​രം ക​​​ണ്ടെ​​​​ത്താ​​​നു​​​ള്ള ശ്ര​​​​മം ഒ​​​​രി​​​​ക്ക​​​​ലും ശുഭകരമാകാൻ സാ​​​​ധ്യ​​​​ത​​​​യി​​​​ല്ല.

പു​​​​തി​​​​യ ഡാം ​​​​നി​​​​ർ​​​​മ്മി​​​​ക്കു​​​​ക എ​​​​ന്ന​​​​തി​​​​നോ​​​​ട് ത​​​​മി​​​​ഴ്നാ​​​​ട് ഒ​​​​രു​​​​ത​​​​ര​​​​ത്തി​​​​ലും യോ​​​​ജി​​​​ക്കാ​​​​ൻ സാധ്യതയില്ല. കാ​​​​ര​​​​ണം, പുതിയ ഡാം ​​​​നി​​​​ർ​​​​മ്മി​​​​ക്കേ​​​ണ്ട​​​ത് കേ​​​​ര​​​​ള​​​​ത്തി​​​​ലാ​​​​ണ്. അ​​​​ങ്ങ​​​​നെ പു​​​​തി​​​​യ ഒ​​​​രു ഡാം ​​​​നി​​​​ർ​​​​മ്മി​​​​ച്ചാ​​​​ൽ ഒ​​​​രു പു​​​​തി​​​​യ കരാർ ഉ​​​ണ്ടാ​​​​ക്കു​​​​ക എ​​​​ന്ന​​​​ത് സ്വാഭാവികവുമാണ്. കു​​​​റ​​​​ഞ്ഞ ചെ​​​​ല​​​​വി​​​​ൽ വ​​​​ലി​​​​യ ലാ​​​​ഭം കൊ​​​​യ്യു​​​​ക എ​​​​ന്ന തമിഴ്‍നാടിന്റെ ഇ​​​​പ്പോ​​​​ഴ​​​​ത്തെ അ​​​​വ​​​​സ്ഥ തു​​​​ട​​​​രാ​​​​ൻ പു​​​​തി​​​​യ ക​​​​രാ​​​​ർ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​മെ​​​​ന്ന് അ​​​​വ​​​​ർ​​​​ക്ക് പ്ര​​​​തീ​​​​ക്ഷി​​​​ക്കാ​​​​ൻ ത​​​​ര​​​​മി​​​​ല്ല. അ​​​​തി​​​​നാ​​​​ൽ എ​​​​ല്ലാത്തര​​​​ത്തി​​​​ലും പു​​​​തി​​​​യ ഡാം ​​​​നിർമ്മിക്കുക എ​​​​ന്ന ആ​​​​ശ​​​​യ​​​​ത്തെ ത​​​​മി​​​​ഴ്നാ​​​​ട് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​വും അ​​​​വി​​​​ടു​​​​ത്തെ ജ​​​​ന​​​​വും ഏതുവിധേനയും എ​​​​തി​​​​ർ​​​​ക്കും.

ത​​​​മി​​​​ഴ്നാ​​​​ടി​​​​ന് ജ​​​​ലം ന​​​​ൽ​​​​ക​​​​ണം എ​​​​ന്ന​​​​തി​​​ൽ ത​​​​ർ​​​​ക്ക​​​​മൊ​​​​ന്നു​​​​മി​​​​ല്ല. അ​​​​വി​​​​ടത്തെ കൃഷിയിടങ്ങൾ സംരക്ഷിക്കപ്പെടേണ്ടതും ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് ജീ​​​​വി​​​​ക്കാ​​​​നു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യം ഒരുക്കേണ്ടതും അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണ്. എന്നാൽ കേ​​​​ര​​​​ള​​​​ത്തി​​​​ന്റെ ആ​​​​ശ​​​​ങ്ക​​​​യു​​​​ടെ യാ​​​​ഥാ​​​​ർ​​​​ഥ്യം മ​​​​ന​​​​​സ്സി​​​​ലാ​​​​ക്ക​​​​ണം. പ്ര​​​ശ്ന​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​ന് കേ​​​​ര​​​​ളം ഒ​​​​രു​​​​പ​​​​ക്ഷേ വി​​​​ട്ടു​​​​വീ​​​​ഴ്ച​​​​ക​​​​ൾ ചെയ്യേണ്ടിവരും.

പു​​​​തി​​​​യ ക​​​​രാ​​​​റു​​​ണ്ടാ​​​ക്കു​​​​മ്പോ​​​​ൾ പ​​​​ഴ​​​​യ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ച്ചുത​​​​രാമെന്ന് മു​​​​ൻ​​​​കൂ​​​​ട്ടി പറഞ്ഞാൽ ഒ​​​​രുപ​​​​ക്ഷേ പുതിയ ഡാം ​​​നി​​​​ർ​​​​മ്മി​​​​തി ന​​​​ട​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​ണ്ട്. വി​​​​ട്ടു​​​​വീ​​​​ഴ്ച തോ​​​​റ്റുകൊ​​​​ടു​​​​ക്കാ​​​​ൻ വേ​​​ണ്ടി​​​​യ​​​​ല്ല; ന​​​​മ്മു​​​​ടെ ലക്ഷക്കണക്കിന് ആ​​​​ളു​​​​ക​​​​ളു​​​​ടെ ജീ​​​​വ​​​​ൻ സംരക്ഷിക്കാനാണ്.

ഫാ. ​​​​ജി​​​​ൻ​​​​സ് കാ​​​​ര​​​​യ്ക്കാ​​​​ട്ട്
(ഇ​​​​ടു​​​​ക്കി രൂ​​​​പ​​​​ത മീ​​​​ഡി​​​​യ ക​​​​മ്മീ​​​​ഷ​​​​ൻ ഡ​​​​യ​​​​റ​​​​ക്ട​​​​റും ജാഗ്രതാസമിതി അംഗവുമാണ് ലേഖകൻ)

Latest News