ഒരോ ദിവസവും വൈകിട്ടൊരു കാപ്പിയോ, ചായയോ കുടിക്കാത്ത മലയാളികൾ വിരളമാണ്. ജോലി സ്ഥാപനങ്ങളിൽ നിന്നോ അല്ലെങ്കിൽ വീട്ടിൽ മടങ്ങിയെത്തിയതിനു ശേഷമോ ചായയോ, കാപ്പിയോ കുടിക്കുക എന്നത് മലയാളികളുടെ ഒരു ദിനചര്യയാണ്. ചായ കാപ്പി എന്നീ രണ്ടു ഓപ്ഷനുകളിൽ കൂടുതൽ ആളുകളും കാപ്പി ആണ് തിരഞ്ഞെടുക്കുന്നത്. എന്നാൽ വൈകുന്നേരങ്ങളിൽ ചായ കുടിക്കുന്നതാണ് ഉചിതമെന്നാണ് വിദഗ്ദരുടെ പക്ഷം. അമേരിക്കൻ അക്കാദമി ഓഫ് സ്ലീപ്പ് മെഡിസിൻ 2013 ൽ നടത്തിയ ഒരു പഠന റിപ്പോർട്ട് പ്രകാരം, കാപ്പിയിൽ കഫിൻ ചേർന്നിരിക്കുന്നതിനാൽ ഇത് ഉറക്കം കളയാൻ കാരണമാകും. അതിനാൽ, വൈകിട്ടുളള കാപ്പി ശീലം ഒഴിവാക്കി ചായയിലേക്ക് മാറുന്നതാണ് ആരോഗ്യത്തിനു നല്ലത്. വൈകിട്ട് ചായ കുടിക്കുന്നതുകൊണ്ടു ലഭിക്കുന്ന ഏഴ് ഗുണങ്ങൾ പരിചയപ്പെടാം.
1 . സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
2 . അത്താഴത്തിന് ശേഷമുള്ള മെച്ചപ്പെട്ട ദഹനത്തെ സഹായിക്കുന്നു.
3 . മനുഷ്യൻറെ ആരോഗ്യത്തിനു ആവശ്യമായ ആൻറിഓക്സിഡൻസ് നൽകുന്നു.
4 . നിങ്ങളുടെ ശ്രദ്ധയും മാനസിക ജാഗ്രതയും വർദ്ധിപ്പിക്കുന്നു.
5 . രാത്രിയിൽ നല്ല ഉറക്കം നൽകുന്നു.
6 . മനുഷ്യ ശരീരത്തിലെ ദൈനംദിന ജലാംശത്തിനു സംഭാവന ചെയ്യുന്നു
7 . നിങ്ങളുടെ സായാഹ്ന ദിനചര്യകൾ ശാന്തമാക്കുന്നു