ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ ഉടനടി വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം യുഎന്‍ രക്ഷാസമിതി അംഗീകരിച്ചു. ജോര്‍ദാന്റെ നേതൃത്വത്തില്‍ അറബ് രാജ്യങ്ങള്‍ ഒന്നടങ്കം ചേര്‍ന്നാണ് രക്ഷാസമിതിയില്‍ പ്രമേയം അവതരിപ്പിച്ചത്. ആക്രമണം അതിരൂക്ഷമായ സാഹചര്യത്തില്‍ ഗാസയിലെക്ക് മാനുഷിക ഇടനാഴി ഒരുക്കുന്നതിന് വെടിനിർത്തല്‍വേണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് പ്രമേയം.
പത്താം അടിയന്തര പ്രത്യേക സമ്മേളനത്തിൽ ഒത്തുചേർന്ന യുഎൻ ജനറൽ അസംബ്ലിയിലെ (യുഎൻജിഎ) 193 അംഗങ്ങൾ, ജോർദാൻ സമർപ്പിച്ച കരട് പ്രമേയത്തിൽ വോട്ട് ചെയ്‌തു. ബംഗ്ലാദേശ്, മാലിദ്വീപ്, പാക്കിസ്ഥാൻ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെ 40ലധികം രാജ്യങ്ങൾ ഇതിനെ പിന്തുണച്ചു. പ്രമേയത്തില്‍ ഇരുപക്ഷവും ബന്ദികളാക്കിയവരെ ഉപാധികളില്ലാതെ മോചിപ്പിക്കണമെന്നും അടിയന്തരമായി ഗാസയിലേക്ക് ഇന്ധനവും വൈദ്യുതിയും മെഡിക്കല്‍ സഹായങ്ങളും എത്തിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ ഈജിപ്ത്, ഒമാന്‍, യുഎഇ എന്നീ അറബ് രാജ്യങ്ങളും റഷ്യയും ശക്തമായ നിലപാടാണ് ജനറല്‍ അസംബ്ലിയില്‍ സ്വീകരിച്ചത്.
അതേസമയം, ജോർദാൻ സമർപ്പിച്ച കരട് പ്രമേയത്തിൽ നിന്നും ഇന്ത്യ വിട്ടുനിന്നു. ഇന്ത്യയെ കൂടാതെ, ഓസ്‌ട്രേലിയ, കാനഡ, ജർമ്മനി, ജപ്പാൻ, യുക്രൈൻ, യുകെ എന്നീ രാഷ്ട്രങ്ങള്‍ ഉള്‍പ്പടെ 45 രാജ്യങ്ങളഉം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. തീവ്രവാദ സംഘടനയായ ഹമാസിനെക്കുറിച്ച് പ്രമേയത്തിൽ ഒരു പരാമർശവും നടത്താത്തതില്‍ യുഎസ് അതൃപ്‌തി അറിയിച്ചു.