കേരളത്തിലെ നാല് ട്രെയിനുകളിൽ റെയിൽവേ ഓരോ ജനറൽ കോച്ച് കൂടി അനുവദിച്ചു. ട്രെയിനുകളെ ആശ്രയിക്കുന്ന ആളുകളുടെ എണ്ണം കൂടിയതോടെയാണ് അധിക കോച്ചുകൾ അനുവദിച്ചത്. വേണാട്, വഞ്ചിനാട്, എക്സിക്യൂട്ടീവ്, ഇന്റർസിറ്റി എക്സ്പ്രസുകളിലാണ് കോച്ച് കൂട്ടുന്നത്.
മംഗളൂരു – കോഴിക്കോട് എക്സ്പ്രസ് സ്പെഷലിൽ (16610) രണ്ടു കോച്ചുകളും തിരുവനന്തപുരം സെൻട്രൽ – എറണാകുളം ജംക്‌ഷൻ വഞ്ചിനാട് എക്സ്പ്രസിൽ (16304) ഒരു കോച്ചും ഇന്നലെ മുതൽ കൂട്ടിയിരുന്നു. പരശുറാം എക്സ്പ്രസിലും കോച്ചുകൾ കൂറ്റൻ ശ്രമിക്കുന്നുണ്ട് എന്നും റെയിൽവേ അറിയിച്ചു.
എന്നാൽ നിലവിലെ തിരക്കു കണക്കിലെടുത്താൽ ഈ നടപടികൾ പോരെന്നാണ് യാത്രക്കാർ പറയുന്നത്. പ്രത്യേകിച്ചും കണ്ണൂരിൽനിന്നു വടക്കോട്ടുള്ള പാതയിൽ തിരക്ക് കൂടുതലാണ് എന്നും എന്നാൽ ഈ ഭാഗത്തേയ്ക്ക് പോകുന്ന ട്രെയിനുകളുടെ കാര്യത്തിൽ തികച്ചും അവഗണനയാണ് റയിൽവേ കാണിക്കുന്നതെന്നും യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു.