Sunday, November 24, 2024

ചൈനീസ് കപ്പല്‍ കൊളംബിയന്‍ തീരത്ത്: നാ​വി​കഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അനുമതി

ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ൽ സാ​ന്നി​ധ്യം ശ​ക്തി​പ്പെ​ടു​ത്താനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ ചൈനീസ് കപ്പല്‍ കൊളംബിയന്‍ തീരത്ത്. ചൈനയുടെ ഷി ​യാ​ൻ 6 എ​ന്ന അത്യാധുനിക സൗകര്യങ്ങളുള്ള കപ്പലാണ് ശ്രീലങ്കയില്‍ നങ്കുരമിട്ടത്.നാ​വി​ക​ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 48 മ​ണി​ക്കൂ​ർ കൊ​ളം​ബോ​യില്‍ തങ്ങാന്‍ കപ്പലിന് അനുമതി നല്‍കിയതായാണ് വിവരം.

ബ​ഹി​രാ​കാ​ശ പേ​ട​ക​ങ്ങ​ളെ നി​രീ​ക്ഷി​ക്കാ​ൻ ശേ​ഷി​യു​ള്ള കപ്പലാണ് ചൈനയുടെ ഷി ​യാ​ൻ 6. കൊ​ളം​ബോ​യി​ലെ ചൈ​നീ​സ് സ​ർ​ക്കാ​റി​നു കീ​ഴി​ലു​ള്ള ക​മ്പ​നി നി​യ​ന്ത്രി​ക്കു​ന്ന ടെ​ർ​മി​ന​ലി​ല്‍ ഞായറാഴ്ചയാണ് കപ്പല്‍ എത്തിയത്.  മു​മ്പും സ​മാ​ന​മാ​യി ഇവടെ ചൈ​നീ​സ് ക​പ്പ​ലു​ക​ളെ​ത്തി​യിരുന്നെങ്കിലും ഗവേഷണം നടത്തുന്നതിനു ശ്രീലങ്ക അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍, ഈ തവണ ഗവേഷണാനുമതി നല്‍കിയതായി ശ്രീ​ല​ങ്ക​ൻ വി​ദേ​ശ​കാ​ര്യമ​ന്ത്രാ​ല​യം അറിയിച്ചിട്ടുണ്ട്.

ഷി ​യാ​ൻ 6 നു ഗവേഷണാനുമതി നല്‍കിയ പശ്ചാത്തലത്തില്‍ ര​ണ്ടു ദി​വ​സ​വും ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന​യും ശാ​സ്ത്ര​ജ്ഞ​രും ഗ​വേ​ഷകരും കപ്പലിനെ നിരീക്ഷിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ചൈനീസ് കപ്പല്‍ കൊളംബോയിൽ ‍നങ്കൂരമിട്ടതിനെക്കുറിച്ച് ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര​വൃ​ത്ത​ങ്ങ​ൾ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. എന്നാല്‍, ചൈനയുടെ ചാരക്കപ്പലാണോ ഷി ​യാ​ൻ 6 എന്ന ആശങ്ക ഇന്ത്യ ഉയര്‍ത്തുന്നതായും അഭ്യൂഹമുണ്ട്.

Latest News