Sunday, November 24, 2024

സ്വകാര്യബസുകളുടെ സൂചനാപണിമുടക്ക് ആരംഭിച്ചു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യബസുകളുടെ സംയുക്ത സമരസമിതി ആഹ്വാനംചെയ്ത സൂചനാപണിമുടക്ക് ആരംഭിച്ചു. ഇന്ന് അർധരാത്രിവരെയാണ് സമരം. അടുത്ത മാസം 21 മുതൽ അനിശ്ചിതകാലസമരം ആരംഭിക്കുമെന്നും പ്രഖ്യാപനമുണ്ട്.

വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിൽ മാറ്റംവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്വകാര്യബസുകള്‍ പണിമുടക്കുന്നത്. മുൻപ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യബസുകളുടെ സംയുക്ത സമര സമിതി ഗതാഗതമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. എന്നാല്‍, സര്‍ക്കരിന്റെ ഭാഗത്തുനിന്നും അനുകൂല പ്രതികരണം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇന്നത്തെ സൂചനാപണിമുടക്ക്. ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കിൽ അടുത്തമാസം 21 മുതൽ അനിശ്ചിതകാലസമരം ആരംഭിക്കുമെന്നും സംയുക്ത സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, സീറ്റ് ബെൽറ്റും ക്യാമറയും നവംബർ ഒന്നിനകം ഘടിപ്പിക്കണമെന്നായിരുന്നു സർക്കാർ നിർദേശം. ബസുടമകളുടെ സമരപ്രഖ്യാപനത്തെ വിമർശിച്ച് ഗതാഗതമന്ത്രി ആന്റണി രാജു രംഗത്തുവന്നിരുന്നു. സീറ്റ് ബെൽറ്റ് കേന്ദ്രനിയമമാണെന്നു പറഞ്ഞ മന്ത്രി, ബസുകളിൽ ക്യാമറ ഘടിപ്പിക്കണമെന്ന ആവശ്യം ബസുടമകൾ തന്നെ മുന്നോട്ടുവച്ചതാണെന്നും പറഞ്ഞിരുന്നു.

Latest News