മണിപ്പൂരില്‍ കുക്കി പ്രതിഷേധക്കാരാണെന്നു സംശയിക്കുന്നവരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. മോറെയിലെ ഒരു ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പൊലീസ് ടീമിനുനേരെ ആയുധധാരികളായ അക്രമികൾ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാൽ വെടിവയ്പ്പിൽ മറ്റ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു.
മോറെയിലെ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ (എസ്ഡിപിഒ), ചിന്ങം ആനന്ദ് കുമാറാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പ്രതിഷേധക്കാരുമായുണ്ടായ ഏറ്റുമുട്ടലില്‍, വയറ്റിൽ വെടിയേറ്റതിനെ തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.ഇന്ന് രാവിലെമുതൽ ടൗണിൽ ആരംഭിച്ച വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
സ്പെഷ്യൽ കമാൻഡോ സൂപ്രണ്ടിനെ കൊല്ലാനുള്ള പദ്ധതിയാണ് ആക്രമണത്തിനു പിന്നിലെന്ന് മോറെ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മെയ് മൂന്നു മുതൽ മെയ്തേയ് സമുദായവും കുക്കികളും തമ്മിലുള്ള വംശീയസംഘർഷങ്ങൾക്കാണ് മണിപ്പൂർ സാക്ഷ്യംവഹിക്കുന്നത്. അതേസമയം സംസ്ഥാനത്ത് മൊബൈ