കാരിത്താസ് ഇന്ത്യയുടെ മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള വ്യക്തിഗത അംഗീകാരം മധ്യപ്രദേശിലെ ഖാണ്ഡവ രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ഖാണ്ഡവ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ജയന് അലക്സിന്. ഇന്ത്യയിലെ 174 കത്തോലിക്കാ രൂപതകളിലെ സാമൂഹ്യസേവന വിഭാഗം ഡയറക്ടേഴ്സിന്റെ സാമൂഹ്യസേവനരംഗത്തെ സമഗ്ര പ്രവര്‍ത്തനമികവിനെ വിലയിരുത്തി ദേശീയതലത്തില്‍ കാരിത്താസ് ഇന്ത്യ നല്കുന്ന വ്യക്തിഗത അംഗീകാരമാണ് ഈ പുരസ്ക്കാരം.
13 വര്‍ഷമായി ഫാ. ജയന് അലക്സ് സാമൂഹ്യ സേവനരംഗത്ത് പ്രവര്‍ത്തിച്ചുവരുന്നു. ഭാരതത്തിലെ കത്തോലിക്കാ രൂപതകളിലെ സാമൂഹ്യസേവന വിഭാഗ ഡയറക്ടര്‍മാരുടെ ദേശീയസമ്മേളനത്തില്വച്ച് കാരിത്താസ് ഇന്ത്യ ചെയര്മാന് ആര്‍ച്ചുബിഷപ്പ് സെബാസ്റ്റ്യന്‍ കല്ലുപുരയാണ് ആദരവ് സമ്മാനിച്ചത്.
കോട്ടയം അതിരൂപതയിലെ ഇരവിമംഗലം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ ഇടംപാടത്ത് ചാണ്ടി – സാലി ദമ്പതികളുടെ മകനാണ് ഫാ. ജയന്.