രാജ്യത്ത് വാണിജ്യഗ്യാസ് സിലിണ്ടറുകളുടെ വില വീണ്ടും ഉയർന്നു. 19 കിലോഗ്രാം എല്‍.പി.ജി ഗ്യാസ് സിലിണ്ടറിന് പെട്രോളിയം കമ്പനികള്‍ 100 രൂപയിലധികമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍വരും.
കഴിഞ്ഞ ദിവസംവരെ 1731 രൂപയ്ക്ക് തലസ്ഥാന നഗരിയില്‍ ലഭ്യമായിരുന്ന 19 കിലോഗ്രാം വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് പുതിയ നിരക്ക് പ്രകാരം 1,833 രൂപ നല്‍കണം. മുംബൈയില്‍ 1684 രൂപയായിരുന്നത് 1785.50 രൂപയായി ഉയര്‍ന്നു. കൊല്‍ക്കത്തയില്‍ 1839.50 രൂപയ്ക്കുപകരം 1943.00 രൂപയ്ക്ക് ആണ് സിലണ്ടര്‍ ലഭിക്കുക. ചെന്നൈയില്‍ ഇതുവരെ 1898 രൂപയായിരുന്ന വില 1999.50 രൂപയായി. എന്നാല്‍ 14.2 കിലോഗ്രാം എല്‍.പി.ജി സിലിണ്ടറിന്റെ വിലയില്‍ നിലവില്‍ മാറ്റമില്ല
ഒക്ടോബര്‍ ഒന്നിന് വാണിജ്യസിലിണ്ടറിന് ഏകദേശം 209 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇതാണ് ഒരു മാസത്തിനുശേഷം നവംബര്‍ ഒന്നിന് വീണ്ടും വര്‍ധിപ്പിച്ചത്.കൊല്‍ക്കത്തയിലാണ് സിലിണ്ടറിന്റെ വിലയില്‍ 103.50 രൂപയുടെ ഏറ്റവും ഉയര്‍ന്ന വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ദീപാവലിക്ക് തൊട്ടുമുമ്പ് വാണിജ്യഗ്യാസ് സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചത് ഞെട്ടലുണ്ടാക്കിയെങ്കിലും 14.2 കിലോഗ്രാം എല്‍.പി.ജി സിലിണ്ടറുകളുടെ വില അതേപടി തുടരുന്നത് ആശ്വാസകരമാണ്.