സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്ന് സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍. കഴിഞ്ഞ ഒമ്പതു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1975 സൈബര്‍ കുറ്റകൃത്യങ്ങള്‍.
ഇക്കഴിഞ്ഞ ഒമ്പതു മാസത്തിനിടെ സൈബര്‍ ലൈംഗികാതിക്രമം സംബന്ധിച്ച 122 കേസുകളും ബ്ലാക്ക് മെയിലിംഗുമായി ബന്ധപ്പെട്ട് 70 കേസുകളും സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തു.
മോര്‍ഫിംഗ് കേസുകള്‍ 38 , വ്യാജ ലോട്ടറി ആപ്പ് തട്ടിപ്പ് കേസുകള്‍ ആറ് , ഒഎല്‍എക്സ് ആപ്പ് വഴിയുള്ള തട്ടിപ്പ് 48 , ഒടിപി തട്ടിപ്പ് കേസുകള്‍ 134, മറ്റു സൈബര്‍ കുറ്റകൃത്യങ്ങള്‍ 1557 കേസുകള്‍ എന്നിങ്ങനെയാണ് സൈബര്‍ കുറ്റകൃത്യങ്ങളുടെ കണക്ക്.
സംസ്ഥാനത്ത് ഏറ്റവുമധികം സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തൃശൂര്‍ സിറ്റിയിലാണ്. 258 കേസുകളാണ് തൃശൂര്‍ സിറ്റിയില്‍ നിന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ബ്ലാക്ക് മെയിലിംഗ് സംബന്ധിച്ച് 20 കേസുകളും മോര്‍ഫിംഗ് മൂന്ന് കേസുകള്‍, ഒഎല്‍എക്സ് ആപ്പ് തട്ടിപ്പ് അഞ്ച് കേസുകള്‍, ഒടിപി തട്ടിപ്പ് 30 കേസുകള്‍ , മറ്റു സൈബര്‍ കുറ്റകൃത്യങ്ങള്‍ 200 കേസുകള്‍ എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്ത സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം.
രണ്ടാം സ്ഥാനം തിരുവനന്തപുരം സിറ്റിക്കാണ്. സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ മൂന്നാം സ്ഥാനം കോട്ടയം ജില്ലയ്ക്കാണ്. ലൈംഗികാതിക്രമം സംബന്ധിച്ച് കൂടുതല്‍ കേസ് മലപ്പുറം ജില്ലയില്‍ നിന്നാണ്. കണ്ണൂര്‍ റൂറലിലാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറവ്.