Monday, November 25, 2024

2023 -ലെ കേരളപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു: ‘കേരളജ്യോതി’ പുരസ്കാരം കഥാകൃത്ത് ടി. പത്മനാഭന്

2023 -ലെ സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്കാരമായ കേരളപുരസ്കാരം പ്രഖ്യാപിച്ചു. സര്‍ക്കാരിന്‍ന്റെ പ്രഥമ ‘കേരളജ്യോതി’ പുരസ്കാരം കഥാകൃത്ത് ടി. പത്മനാഭനു ലഭിച്ചു. സാഹിത്യമേഖലയിലെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് നേട്ടം.

‘കേരളപ്രഭ’ പുരസ്ക്കാരത്തിന് റിട്ട. ജസ്റ്റിസ് ഫാത്തിമ ബീവി, സൂര്യ കൃഷ്ണമൂർത്തി എന്നിവരും ‘കേരളശ്രീ’ പുരസ്ക്കാരത്തിന് പുനലൂർ സോമരാജൻ (സാമൂഹ്യസേവനം), പി.വി ​ഗം​ഗാധരൻ (ആരോ​ഗ്യം), രവി ഡി.സി. (വ്യാവസായ – വാണിജ്യം), കെ.എം ചന്ദ്രശേഖരൻ (സിവിൽ സർവീസ്), പണ്ഡിറ്റ് രമേശ് നാരായൺ (കല) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. അടൂർ ​ഗോപാലകൃഷ്ണൻ, കെ. ജയകുമാർ, ഡോ. ജോർജ് ഓണക്കൂർ, എന്നിവരടങ്ങിയ അവാർഡ് സമിതിയാണ് പുരസ്ക്കാരജേതാക്കളെ തീരുമാനിച്ചത്.

വിവിധ മേഖലകളിലെ സമ​ഗ്രസംഭാവനകൾ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാനപുരസ്കാരമായ ‘കേരളജ്യോതി’ വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാനപുരസ്കാരമായ ‘കേരളപ്രഭ’ വർഷത്തിൽ രണ്ടുപേർക്കും, മൂന്നാമത്തെ പരമോന്നത സംസ്ഥാനപുരസ്കാരമായ ‘കേരളശ്രീ’ വർഷത്തിൽ അഞ്ചുപേർക്കും എന്ന ക്രമത്തിൽ നൽ‌കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.

Latest News