സൗത്ത് ഇന്ത്യൻ ടെലിവിഷൻ ഫിലിം അക്കാദമിയുടെ മികച്ച ഹ്രസ്വചിത്രമായി ‘യാത്ര’ തിരഞ്ഞെടുത്തു. മനു വിശ്വംഭരന് സംവിധാനം നിര്‍വഹിച്ച ചിത്രത്തെ മികച്ച ഹ്രസ്വചിത്രമായി തിരഞ്ഞെടുത്തതായി അക്കാദമി ഡയറക്ടര്‍ ഡോ. ആര്.എസ് പ്രദീപാണ് പ്രഖ്യാപിച്ചത്. ഈ മാസം 20 -ന് തിരുവനന്തപുരത്തുവച്ച് പുരസ്കാരം വിതരണം ചെയ്യും.
മൂന്നുമാസം മുന്‍പ് പുറത്തിറങ്ങിയ ഹൃസ്വചിത്രം ബിയോണ്ട് തോട്സിന്റെ ബാനറില്‍ ശീതള്‍ ദിലീപാണ് നിര്‍മ്മിച്ചത്. ഇതിനോടകംതന്നെ 20,000 -ലധികം ആളുകള്‍ കണ്ട ചിത്രത്തെ തേടിയെത്തുന്ന ഏറ്റവും പുതിയ അംഗീകാരമാണ് സൗത്ത് ഇന്ത്യൻ ടെലിവിഷൻ ഫിലിം അവാര്‍ഡ്. ഹ്രസ്വചിത്രത്തിന്റെ സഹസംവിധാനം ജെഫിന് ജോസ്, അഖില്‍ അനില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. സിനിമാറ്റോഗ്രാഫി ഗോഡ്വിന് ആന്റണിയും, എഡിറ്റിംഗ് അതുല്രാജന്, അജിത് വൈശാഖ്, രോഹിത് രാജ് എന്നിവരും നിര്‍വഹിച്ചു. ആരോമല്‍ ഇ.എമ്മിന്റേതാണ് സംഗീതം.
സൗത്ത് ഇന്ത്യൻ ടെലിവിഷൻ ഫിലിം അവാര്‍ഡിനു പുറമെ നേരത്തെ എ.എസ്.എം.എം.എ സംസ്കൃതിഭവന്‍, സൗത്ത് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍, റോയല്‍ പീകോക്ക് ഫിലിം ഫെസ്റ്റിവല്‍, ബയോസ്കോപ് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് എന്നീ അംഗീകാരങ്ങള്‍ ഈ ഹൃസ്വചിത്രത്തിനു ലഭിച്ചിട്ടുണ്ട്.