Tuesday, November 26, 2024

പുത്തന്‍ സിനിമകളുടെ വ്യാജപതിപ്പുകള്‍ തടയാന്‍ കര്‍ശന നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍; വ്യാജപതിപ്പുകളുടെ ലിങ്കുകള്‍ 48 മണിക്കൂറില്‍ നീക്കം ചെയ്യും

റിലീസാകുന്ന പുത്തന്‍ സിനിമകളുടെ വ്യാജപതിപ്പുകള്‍ തടയാന്‍ കര്‍ശന നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍. സിനിമകളുടെ വ്യാജ പതിപ്പ് ചോരുന്നത് തടയാനായി ഉദ്യോഗസ്ഥരെ നിയമിച്ചു. കൂടാതെ വെബ്സൈറ്റുകള്‍, ടെലഗ്രാം, യൂട്യൂബ് എന്നിവയിലൂടെ പുത്തന്‍ സിനിമകളുടെ വ്യാജപതിപ്പ് ചോരുകയാണെങ്കില്‍ 48 മണിക്കൂറില്‍ നീക്കം ചെയ്യാനും നിര്‍ദ്ദേശമുണ്ട്.

വ്യാജപതിപ്പുകള്‍ പ്രചരിക്കുന്നതായി പരാതി ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്നും വാര്‍ത്താ വിതരണ മന്ത്രാലയം സെക്രട്ടറി അപൂര്‍വ്വ ചന്ദ്ര പറഞ്ഞു. ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് മൂന്ന് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയും മൂന്ന് ലക്ഷം രൂപവരെ പിഴയും ലഭിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പാസാക്കിയ സിനിമാട്ടോഗ്രാഫ് ഭേദഗതി നിയമപ്രകാരമാണ് നടപടി.

നിര്‍മ്മാതാക്കള്‍ അവരുടെ മുഴുവന്‍ ഊര്‍ജ്ജവുമെടുത്താണ് ഒരു സിനിമ നിര്‍മ്മിക്കുന്നത്. ഇത്തരത്തില്‍ തീയേറ്ററുകളില്‍ പ്രദര്‍ശനം നടന്നുകൊണ്ടിരിക്കുന്ന ചിത്രങ്ങളുടെ വ്യാജപതിപ്പുകള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്നതിലൂടെ പ്രതിവര്‍ഷം സിനിമാവ്യവസായത്തിന് 20,000 കോടി രൂപ നഷ്ടമുണ്ടാക്കുന്നതായാണ് കണക്ക്.

 

Latest News