ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രായേലിനുള്ള പിന്തുണ ആവര്‍ത്തിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. അമേരിക്ക നിലകൊള്ളുന്നിടത്തോളം, ഇസ്രായേല്‍ ഒറ്റയ്ക്കാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഹമാസിന്റെ ക്രൂരത അദ്ദേഹം ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.
ടെല്‍ അവീവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബ്ലിങ്കന്‍ ഇത് പറഞ്ഞത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെര്‍സോഗ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലും ബ്ലിങ്കന്‍ യുഎസിന്റെ പ്രതിബദ്ധത ആവര്‍ത്തിച്ചു. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും സംസാരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹമാസ് ഭീകരരെയും അവരുടെ അടിസ്ഥാന സൗകര്യങ്ങളെയും കണ്ടെത്തി നശിപ്പിച്ചാല്‍ തന്നെ സാധാരണക്കാരുടെ മരണം കുറയ്ക്കാം. അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ക്ക് അനുസൃതമായി ഇസ്രായേല്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത പ്രസിഡന്റ് ബൈഡനും നിരന്തരം ഊന്നിപ്പറയുന്നുണ്ട്.