Monday, November 25, 2024

പലസ്തീന്‍ തൊഴിലാളികള്‍ക്ക് പകരം ഇന്ത്യയില്‍ നിന്ന് ജോലിക്കാരെ തേടി ഇസ്രായേല്‍

ഇസ്രയേലില്‍ ജോലി ചെയ്തിരുന്ന പലസ്തീന്‍ തൊഴിലാളികള്‍ക്ക് പകരം ഇന്ത്യയില്‍ നിന്ന് ജോലിക്കാരെ എത്തിക്കാന്‍ ഇസ്രയേല്‍ ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ട്. ഒരുലക്ഷത്തോളം വിദഗ്ധ തൊഴിലാളികളെ വേണമെന്നാണ് ഇസ്രയേല്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന് പിന്നാലെ ഇസ്രയേലില്‍ ജോലി ചെയ്തിരുന്ന പതിനായിരക്കണക്കിന് പലസ്തീന്‍ പൗരന്മാരുടെ ജോലി പെര്‍മിറ്റ് റദ്ദാക്കി പലസ്തീനിലേക്ക് തിരിച്ചയച്ചിരുന്നു. ഇതോടെ ഇസ്രായേലിലെ പല മേഖലകളും പ്രതിസന്ധിയിലായെന്നും ഇന്ത്യയില്‍ നിന്ന് 100,000 തൊഴിലാളികളെ ഉടനടി നല്‍കാന്‍ ഇസ്രായേല്‍ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടെന്നും മാധ്യമപ്രവര്‍ത്തകന്‍ ആദിത്യ രാജ് കൗളാണ് സോഷ്യല്‍മീഡിയയിലൂടെ വെളിപ്പെടുത്തിയത്.

നിര്‍മാണ മേഖലയിലെ തൊഴിലാളി ക്ഷാമം നികത്താന്‍ ഇസ്രയേലി ബില്‍ഡേഴ്സ് അസോസിയേഷന്‍ കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടിയതായും റിപ്പോര്‍ട്ടുകള്‍ വന്നു. തൊഴിലാളികളെ ലഭ്യമാക്കുന്നതിനുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് 50,000 മുതല്‍ 100,000 വരെ തൊഴിലാളികളെ കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നുവെന്നും ഇസ്രയേല്‍ ബില്‍ഡേഴ്സ് അസോസിയഷന്‍ വൈസ് പ്രസിഡന്റ് ഹൈം ഫിഗ്ലിന്‍ പറഞ്ഞു.

 

Latest News