Tuesday, November 26, 2024

കെഎസ്ഇബിയുമായി ബന്ധപ്പെട്ട എന്ത് സേവനത്തിനും ‘ഇലക്ട്ര’ റോബോട്ട് തയ്യാര്‍

കെഎസ്ഇബിയില്‍ വിളിച്ചാല്‍ ഇനി ‘ഇലക്ട്ര’ റോബോട്ട് മറുപടി പറയും. കെഎസ്ഇബിയുടെ കസ്റ്റമര്‍ കെയര്‍ നമ്പറായ 9496001912 എന്ന നമ്പറില്‍ വിളിച്ചാല്‍ എന്ത് സേവനത്തിനും ‘ഇലക്ട്ര’ റോബോട്ട് പരിഹാരം തരും. വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങള്‍ക്കും ഇനി ഈ നമ്പറില്‍ വിളിക്കുകയോ വാട്‌സാപ്പ് സന്ദേശം അയക്കുകയോ ചെയ്യാം.

കെഎസ്ഇബിയുടെ പുതിയ വെബ്‌സൈറ്റ് ആയ kseb.in മുന്‍പുള്ള സൈറ്റിനെക്കാള്‍ സുതാര്യവും വേഗതയുള്ളതുമാകും. കെഎസ്ഇബിയുടെ എല്ലാ സേവനങ്ങളും ഒറ്റ ക്ലിക്കില്‍ തന്നെ ജനങ്ങള്‍ക്ക് മുന്നിലെത്തുന്ന തരത്തിലാണ് പുതിയ സൈഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എത്ര സന്ദേശങ്ങളും വിളികളുമെത്തിയാലും ഹാങ് ആവുകയോ ബിസിയാവുകയോ ചെയ്യാത്ത തരത്തിലാണ് പുതിയ സൈറ്റെന്നും കെഎസ്ഇബി അധികൃതര്‍ പറയുന്നു.

 

Latest News