ബാങ്കുകളില്‍ അഞ്ചുവര്‍ഷമായി അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 1,43,619 കോടി രൂപ. പൊതുമേഖലാ ബാങ്കുകളില്‍ 36,185 കോടിയും സ്വകാര്യ ബാങ്കുകളില്‍ 6087 കോടിയുമാണുള്ളത്.
2014-ല്‍ രൂപവത്കരിച്ച ഡിപ്പോസിറ്റര്‍ എജുക്കേഷന്‍ ആന്‍ഡ് അവയര്‍നസ് ഫണ്ടിലാണ് ഈതുക നിക്ഷേപിച്ചിട്ടുള്ളത്. നിക്ഷേപകനെ കണ്ടെത്താനും തിരികെനല്‍കാനുമുള്ള ബോധവത്കരണപ്രവര്‍ത്തനങ്ങളിലൂടെ അഞ്ചുവര്‍ഷത്തിനുള്ളില്‍ മടക്കിനല്‍കാനായത് 5729 കോടി രൂപ മാത്രം. ബാക്കി ഇപ്പോഴും ബാങ്കുകളില്‍ത്തന്നെയാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
പൊതുമേഖലാ ബാങ്കുകളില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് കൂടുതല്‍ അനാഥപ്പണം. 2.18 കോടി അക്കൗണ്ടുകളിലായാണ് ഇത്രയും തുക.