Sunday, November 24, 2024

‘ക്രിസ്മസ് ട്രീ’ പദ്ധതിയുമായി കൃഷി വകുപ്പ്

ക്രിസ്മസ് ആഘോഷത്തിന് മാറ്റുകൂട്ടാന്‍ ‘ക്രിസ്മസ് ട്രീ’ പദ്ധതിയുമായി കൃഷി വകുപ്പ്. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ 31 ഫാമുകളിലായി 4899 ക്രിസ്മസ് ട്രീ തൈകള്‍ വിതരണത്തിന് തയ്യാറായതായി കൃഷി മന്ത്രി പി. പ്രസാദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മണ്‍ച്ചട്ടിയില്‍ വളര്‍ത്തിയ തൂജ, ഗോള്‍ഡന്‍ സൈപ്രസ്, അരക്കേറിയ എന്നീ ഇനങ്ങളിലെ തൈകളാണ് ക്രിസ്തുമസിനോടനുബന്ധിച്ചു വിതരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്. തൈകള്‍ക്ക് രണ്ട് മുതല്‍ മൂന്ന് അടി വരെ ഉയരമുണ്ട്. 200 മുതല്‍ 400 രൂപയാണ് തൈകളുടെ വില.

ഓണ്‍ലൈനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ക്രിസ്മസ് ട്രീ എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

 

 

Latest News