Sunday, November 24, 2024

പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ഡിസംബര്‍ നാലുമുതല്‍

പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം അടുത്തമാസം ആരംഭിക്കും. ഡിസംബര്‍ നാലു മുതല്‍ 22 വരെ സമ്മേളനം നടക്കുമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ളാദ് ജോഷി അറിയിച്ചു. സാമൂഹികമാധ്യമമായ എക്സിലൂടെയാണ് ശീതകാലസമ്മേളന തീയതി പാര്‍ലമെന്ററികാര്യമന്ത്രി പ്രഖ്യാപിച്ചത്.

“19 ദിവസം നീണ്ടുനില്‍ക്കുന്ന ശീതകാലസമ്മേളനത്തിന് 15 സെക്ഷനുകളുണ്ടാകും. ഈ സെക്ഷനുകളിൽ നിയമനിർമ്മാണങ്ങളെയും മറ്റു വിഷയങ്ങളെയുംകുറിച്ചുള്ള ചർച്ചകൾ നടക്കും” – പ്രഹ്ളാദ് ജോഷി എക്സിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കുന്നു. ഐ.പി.സി, സി.ആർ.പി.സി, എവിഡൻസ് ആക്റ്റ് എന്നിവയ്ക്ക് പകരംവയ്ക്കാനുള്ള മൂന്ന് പ്രധാന ബില്ലുകളും സെഷനിൽ പരിഗണിക്കാൻ സാധ്യതയുണ്ടെന്നും വിവരമുണ്ട്. കൂടാതെ, തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്‌ത്രയ്‌ക്കെതിരായ കൈക്കൂലി ആരോപണത്തെസംബന്ധിച്ചുള്ള എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടും സഭയില്‍ അവതരിപ്പിക്കാനും സാധ്യതയുണ്ട്.

Latest News