ഇന്ത്യന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുമെന്ന പ്രഖ്യാപനവുമായി തായ്‌വാൻ ഭരണകൂടം. ഏകദേശം ഒരുലക്ഷത്തിലധികം ഇന്ത്യക്കാര്‍ക്ക് ഒരുമാസത്തിനകം തൊഴില്‍ ലഭ്യമാക്കുമെന്നാണ് തായ്‌വാൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയുമായുള്ള എംപ്ലോയ്മെന്റ് മൊബിലിറ്റി കരാറിന്റെ ഭാഗമായാണ് പുതിയ നീക്കം.
നിശ്ചിത പ്രായപരിധിയിലുള്ളവർക്കായി തായ്‌വാൻ ഓരോ കാലയളവിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് തായ്‌വാൻ ഒരുലക്ഷത്തിലധികം ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വാഗ്ദാനംചെയ്തിരിക്കുന്നത്. പ്രധാനമായും ഫാമുകളിലും ആശുപത്രികളിലുമായാണ് തൊഴിലവസരങ്ങൾ. ഇന്ത്യക്കാർക്ക് കൂടുതൽ തൊഴിൽ നൽകുന്നതോടെ തായ്‌വാനുമായി മികച്ച സാമ്പത്തികബന്ധം സ്ഥാപിക്കാൻ കഴിയുന്നതാണ്. നിലവിൽ, ഇന്ത്യ – തായ്‌വാൻ തൊഴിൽകരാർ ചർച്ചകൾ അന്തിമഘട്ടത്തിലാണ്. ഇന്ത്യയ്ക്കു പുറമേ, തൊഴിലാളികളെ നൽകാൻ കഴിയുന്ന രാജ്യങ്ങളെയും തായ്‌വാൻ സ്വാഗതംചെയ്യുന്നുണ്ട്.
അതേസമയം, ഇന്ത്യയുമായുള്ള തായ്‌വാന്റെ ബന്ധം അയൽരാജ്യമായ ചൈനയെ പ്രകോപിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. നേരത്തെ, തായ്‌വാനിലേക്കുള്ള ഇന്ത്യന്‍പൗരന്മാരുടെ വിസാനടപടികള്‍ ഒഴിവാക്കിയിരുന്നു.