ഹമാസിനെ പൂര്‍ണമായും തുടച്ചു നീക്കിയതിന് ശേഷം ഗാസയുടെ നിയന്ത്രണം ഇസ്രായേല്‍ പ്രതിരോധ സേന ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസ അതിര്‍ത്തിയിലെ നഗരങ്ങളിലെ മേയര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നെതന്യാഹുവിന്റെ പ്രസ്താവന.
യുദ്ധമാരംഭിച്ച ശേഷം ആദ്യമായാണ് ഇത്തരത്തിലൊരു ചര്‍ച്ച നടന്നത്. യുദ്ധത്തിന് ശേഷവും ഗാസ മുനമ്പ് ഇസ്രായേല്‍ പ്രതിരോധ സേനയുടെ നിയന്ത്രണത്തിലാകും. അന്താരാഷ്ട്ര സമൂഹത്തിന് അത് വിട്ടു നല്‍കില്ല, നെതന്യാഹു വ്യക്തമാക്കി. ഗാസയിലെ അവസാനത്തെ ഭീകരനെ കൊല്ലുന്നതു വരെ വെടിനിര്‍ത്തലിന് സമ്മതിക്കരുതെന്ന് മേയര്‍മാര്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായാണ് വിവരം. ഹമാസ് ആക്രമണത്തില്‍ ഗാസ അതിര്‍ത്തിയിലെ പട്ടണങ്ങള്ക്കുണ്ടായ നാശനഷ്ടങ്ങള്‍ നികത്താന്‍ സഹായം നല്‍കുമെന്ന് നെതന്യാഹു മേയര്‍മാര്‍ക്ക് ഉറപ്പു നല്കി.