Thursday, January 23, 2025

നേപ്പാളിലെ വിമാനത്താവളത്തിനെതിരെ അന്വേഷണം

ചൈനീസ് സർക്കാർ നിയന്ത്രണത്തിലുള്ള നേപ്പാളിലെ വിമാനത്താവളത്തിനെതിരെ അഴിമതി വിരുദ്ധ ഏജൻസിയുടെ അന്വേഷണം. നേപ്പാളിലെ പൊഖാറ വിമാനത്താവളത്തിനെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഈ വർഷം ജനുവരി ഒന്നിനായിരുന്നു വിമാനത്താവളത്തിന്റെ ഉദ്ഘാടനം.

2016- ലാണ് ടൂറിസ്റ്റ് നഗരമായ പൊഖാറയിൽ വിമാനത്താവള നിർമ്മാണത്തിനുളള 215.96 മില്യൺ ഡോളറിന്റെ വായ്പാ കരാറിൽ ചൈനയും നേപ്പാളും ഒപ്പുവെച്ചത്. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് ഇൻഫ്രസ്ട്രക്ചർ പദ്ധതിയുടെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കാനായിരുന്നു ധാരണയായത്. വിമാനത്താവളം പ്രവർത്തനമാരംഭിച്ച് ഏകദേശം ഒരു വർഷം കഴിയാറായപ്പോഴാണ് വലിയ രീതിയിലുള്ള ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. ചെറു രാജ്യങ്ങൾക്ക് വൻ തുക വായ്പ അനുവദിച്ച് ചെലവേറിയതും നിലവാരം കുറഞ്ഞതുമായ നിർമ്മാണങ്ങൾ നടത്തുന്ന ചൈനയ്ക്കെതിരെ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് നേപ്പാൾ സർക്കാരിന്റെ അന്വേഷണം.

കഴിഞ്ഞ ജനുവരിയിൽ പൊഖാറയിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന യതി എയർലൈൻസ് വിമാനം തകർന്ന് ഇന്ത്യക്കാർ ഉൾപ്പെടെ 72 പേർ കൊല്ലപ്പെട്ടിരുന്നു. ഗുണനിലവാരമില്ലാത്ത നിർമ്മാണത്തെ തുടർന്നാണ് ഈ അപകടം സംഭവിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ട്. നിലവിൽ, പൊഖാറയിലേക്ക് ഇതുവരെ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിച്ചിട്ടില്ല. ഇത് വായ്പാ തിരിച്ചടവിനെ വലിയ രീതിയിൽ ബാധിക്കും.

Latest News