Wednesday, January 22, 2025

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്നുവീണ സംഭവം: രക്ഷാപ്രര്‍ത്തനം തുടരുന്നു

ഉത്തരാഖണ്ഡില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ രക്ഷാപ്രര്‍ത്തനം തുടരുന്നു. കുടുങ്ങിക്കിടക്കുന്നവര്‍ സുരക്ഷിതരാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ടണലില്‍ കുടുങ്ങികിടക്കുന്ന തൊഴിലാളികള്‍ക്ക് പൈപ്പുകളിലൂടെ ഒക്സിജന്‍ നല‍കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

ഉത്തരകാശി ജില്ലയിലെ സിൽക്യാരയിൽ നിന്ന് ദണ്ഡൽഗാവിനെ ബന്ധിപ്പിക്കുന്ന ടണല്‍ ശനിയാഴ്ച രാത്രിയോടെ തകർന്നുവീഴുകയായിരുന്നു. തുരങ്ക കവാടത്തിലുണ്ടായ മണ്ണിടിച്ചിലായിരുന്നു അപകടകാരണം. സ്റ്റാർട്ടിങ് പോയിന്റിൽ നിന്ന് 200 മീറ്റർ മുന്നിലായിരുന്നു തുരങ്കം തകർന്നുവീണത്. 40തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങികിടക്കുന്നതായാണ് വിവരം. .

അതേസമയം, 60 മീറ്ററോളമുളള അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുളള ശ്രമങ്ങള്‍ ഉപേക്ഷിക്കുമെന്നാണ് ദൗത്യ സംഘം നല്‍കുന്ന സൂചന. തുടര്‍ച്ചയായി മണ്ണിടിയുന്നത് ദൗത്യം ദുഷ്‌കരമാക്കുന്നതായി ദൗത്യ സംഘം അറിയിച്ചു. ഇത് തടയാന്‍ വശങ്ങളിലും മുകളിലുമായി കോണ്ക്രീറ്റ് ചെയ്തുറപ്പിക്കാനുള്ള ശ്രമങ്ങളാണഅ രക്ഷാപ്രവര്‍ത്തകര്‍ തുടരുന്നത്. അതിനിടെ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും വെളളവും ഉറപ്പു വരുത്തിയതായും തൊഴിലാളികളുമായി ആശയവിനിമയം നടത്തിയതായും അധികൃതര്‍ അറിയിച്ചു. തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തേയ്ക്ക് സ്റ്റീല്‍ പൈപ്പുകളെത്തിക്കാനുളള ശ്രമങ്ങളും തുടരുകയാണ്.

Latest News