Thursday, January 23, 2025

ഗാസയിലേക്ക് ഇന്‍ക്യൂബേറ്ററുകള്‍ എത്തിക്കാനുള്ള നടപടി തുടങ്ങിയതായി ഇസ്രയേല്‍ സൈന്യം

ഗാസയിലേക്ക് ഇന്‍ക്യൂബേറ്ററുകള്‍ എത്തിക്കാനുള്ള നടപടി തുടങ്ങിയതായി ഇസ്രയേല്‍ സൈന്യം. ഗാസയിലെ അല്‍ ഷിഫാ ആശുപത്രിയില്‍ വൈദ്യുതി നിലച്ചതോടെ 3 നവജാതശിശുക്കള്‍ മരിച്ചുവെന്നും ശേഷിക്കുന്ന കുഞ്ഞുങ്ങള്‍ മരണത്തിന്റെ വക്കിലാണെന്നും അറിയിച്ച ഡോക്ടര്‍മാര്‍, ദൃശ്യങ്ങളടക്കം പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ഇസ്രയേലിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു.

അതേസമയം, അല്‍ ഷിഫാ ആശുപത്രിയ്ക്കു ചുറ്റും നിലയുറപ്പിച്ചിരിക്കയാണ് ഇസ്രയേല്‍ സൈന്യം. ആശുപത്രിക്കുതാഴെയുള്ള ഭൂഗര്‍ഭ തുരങ്കത്തിലാണ് ഹമാസിന്റെ ആസ്ഥാനമെന്നും രോഗികളെ മനുഷ്യകവചമാക്കുകയാണ് ഹമാസെന്നും ഇസ്രയേല്‍ ആരോപിക്കുന്നു. അതിനിടെ, ആശുപത്രിയുടെ മുറ്റത്ത് 170 പേര്‍ക്കുള്ള കുഴിമാടം തയ്യാറാകുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കന്‍ ഗാസയില്‍ ഇപ്പോഴും കടുത്ത ആക്രമണം തുടരുകയാണ് ഇസ്രയേല്‍.

 

Latest News