കോടതികള്‍ ഉപയോഗിക്കേണ്ട ഏതാനും വാക്കുകളില്‍ സുപ്രീം കോടതി ഭേദഗതി വരുത്തി. ലൈംഗികത്തൊഴിലാളി എന്നവാക്ക് എടുത്തു കളഞ്ഞ കോടതി അതിനു പകരം മനുഷ്യക്കടത്തില്‍ പെട്ട അതിജീവിത( ട്രാഫിക്ഡ് സര്‍വൈവര്‍) എന്നാണ് ഉപയോഗിക്കേണ്ടത്. അതല്ലെങ്കില്‍ വാണിജ്യ ലൈംഗിക ചൂഷണത്തിന് നിര്‍ബന്ധിതയായ സ്ത്രീ എന്നിവയും ഉപയോഗിക്കാം.
വേശ്യ എന്ന പദത്തിനു പകരം ലൈംഗികത്തൊഴിലാളി എന്ന് ഉപയോഗിക്കാനായിരുന്നു മുന്‍ നിര്‍ദ്ദേശം. എന്നാല്‍ ഇതിനെ എതിര്‍ത്ത് ചില സന്നദ്ധ സംഘടനകള്‍ സുപ്രീം കോടതിക്ക് കത്തു നല്‍കിയ സാഹചര്യത്തിലാണ് വീണ്ടും ഭേദഗതി.