Tuesday, November 26, 2024

സ്വകാര്യ ബസുകളില്‍ സിസി ടിവി സ്ഥാപിക്കണമെന്ന ഉത്തരവിന് സ്റ്റേ

സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ സിസി ടിവി സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയെ തടുര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് ഹൈക്കോടതി നോട്ടീസ് നൽകി.

സ്വകാര്യ ബസ് അപകടം വ്യാപപകമാകുന്ന പശ്ചാത്തലത്തില്‍ നിയമലംഘനങ്ങള്‍ കുറയ്ക്കാന്‍ ബസുകളില്‍ ക്യാമറ സ്ഥാപിക്കാണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. എല്ലാ ബസുകളിലും ക്യാമറകള്‍ മുമ്പിലും പുറകിലും അകത്തും സ്ഥാപിക്കണമെന്നും ബസുടമകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെ ഉത്തരവിനെതിരെ ബസുടമകൾ പ്രതിഷേധം ആരംഭിക്കുകയും കോടതിയെ സമീപിക്കുകയും ചെയ്തതോടെയാണ് സ്റ്റേ അനുവദിച്ചത്. രണ്ടാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം നല്‍കണമെന്നും കോടതി അറിയിച്ചു.

Latest News