Monday, November 25, 2024

എഐ സാങ്കേതിക വിദ്യയുടെ ഉപയോഗം വെളിപ്പെടുത്തിയില്ലെങ്കില്‍ ക്രിയേറ്റര്‍മാര്‍ക്കെതിരെ നടപടിയെന്ന് യൂട്യൂബ്

വീഡിയോ ഉള്ളടക്കത്തില്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ക്രിയേറ്റര്‍മാര്‍ ഇത് വെളിപ്പെടുത്തണമെന്ന നിര്‍ദ്ദേശം പങ്കുവെച്ച് യൂട്യൂബ്. ഒര്‍ജിനലിന് സമാനമായ രീതിയില്‍ എഐ വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് യൂട്യൂബിന്റെ തീരുമാനം.

വീഡിയോയുടെ ഉള്ളടക്കത്തില്‍ എഐ ടൂളുകള്‍ ഉപയോഗിച്ചിരുന്നു എന്ന് വെളിപ്പെടുത്താത്ത ക്രിയേറ്റര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതായിരിക്കുമെന്ന് യൂട്യൂബ് വ്യക്തമാക്കി. എഐ സാങ്കേതിക വിദ്യയുടെ ഉപയോഗം വീഡിയോകളില്‍ കണ്ടെത്തുന്ന പക്ഷം ഇത് നീക്കം ചെയ്യുകയും യൂട്യൂബ് പാര്‍ട്ണര്‍ഷിപ്പ് പ്രോഗ്രാമില്‍ നിന്നും ക്രിയേറ്റര്‍മാരെ സസ്പെന്‍ഡ് ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.

യൂട്യൂബില്‍ കാഴ്ചക്കാരുടെയും ക്രിയേറ്റര്‍മാരുടെയും ഉപയോഗം മികച്ച രീതിയില്‍ മെച്ചപ്പെടുത്താന്‍ എഐ സാങ്കേതിക വിദ്യയ്ക്കാകും. ഇതിനാല്‍ തന്നെ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുള്ളതിനാലാണ് പുതിയ നീക്കം. അടുത്ത വര്‍ഷം ആദ്യം മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. എഐ നിര്‍മ്മിത വീഡിയോ ആണെന്ന് വ്യക്തമാക്കുന്നതിന് പുതിയ ഓപ്ഷനുകള്‍ വൈകാതെ അവതരിപ്പിക്കും.

 

 

Latest News