വ്യക്തിഗത വായ്പയുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ കര്‍ശനമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വ്യക്തിഗത-ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ സുരക്ഷിതമല്ലാത്ത സാഹചര്യം വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് നടപടി. ബാങ്കുകള്‍ക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ആര്‍ബിഐ ഇത് സംബന്ധിച്ച് പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇപ്പോഴിതാ നടപടിയുടെ ഭാഗമായി വായ്പകളുടെ റിസ്‌ക് വെയിറ്റിംഗ് ഉയര്‍ത്തിയിരിക്കുകയാണ് ആര്‍ബിഐ. സുരക്ഷിതമല്ലാത്ത വ്യക്തിഗത വായ്പകളുമായി ബന്ധപ്പെട്ട നിയമങ്ങളാണ് ആര്‍ബിഐ കര്‍ശനമാക്കിയിരിക്കുന്നത്. റിസ്‌ക് വെയിറ്റിംഗ് 100 ശതമാനത്തില്‍ നിന്നും 125 ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഭവനവായ്പ, വിദ്യാഭ്യാസ വായ്പ, വാഹന വായ്പ, സ്വര്‍ണ പണയ വായ്പ എന്നിവയ്ക്ക് പുതുക്കിയ നിയമങ്ങള്‍ ബാധകമല്ല.
പുതുക്കിയ മാനദണ്ഡങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ആര്‍ബിഐ വ്യക്തമാക്കി. ഇത് പുതിയതായി എടുക്കുന്നതും കുടിശ്ശിക ഉള്ളതുമായ വായ്പകള്‍ക്ക് ബാധകമാണ്.