വാട്ട്‌സ്ആപ്പില്‍ എഐ ചാറ്റ് ഫീച്ചര്‍ അവതരിപ്പിക്കുമെന്ന പ്രഖ്യാപനവുമായി മെറ്റ. നിലവില്‍ ബീറ്റ പരീക്ഷണ ഘട്ടത്തിലാണ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. വാട്ട്‌സ്ആപ്പിന്റെ 2.23.24.26 ബീറ്റാ വേര്‍ഷനിലാണ് ഈ ഫീച്ചര്‍ നിലവില്‍ ലഭ്യമാക്കിയിരിക്കുന്നത്. മാര്‍ക്ക് സക്കര്‍ബര്‍ഗാണ് പുതിയ ഫീച്ചറിന്റെ വിശദാംശങ്ങള്‍ പങ്കുവെച്ചത്.
എഐ ചാറ്റുകള്‍ക്ക് പ്രത്യേക ഷോര്‍ട്ട്കട്ട് ഇതില്‍ സജ്ജമാക്കിയിട്ടുണ്ട്. ചാറ്റ്‌സ് ടാബിന്റെ സ്ഥാനത്താകും ഇത് നല്‍കുക. നിലവില്‍ ബീറ്റാ പതിപ്പ് ഉപയോഗിക്കുന്ന കുറച്ച് പേര്‍ക്ക് മാത്രമെ ഈ ഫീച്ചര്‍ ലഭ്യമാകുകയുള്ളൂ. വൈകാതെ തന്നെ കൂടുതല്‍ ഉപയോക്താക്കളിലേക്ക് ഫീച്ചറെത്തും.