നിക്കരാഗ്വയുടെ ഷീനിസ് പാലാസിയോസിന് 2023ലെ വിശ്വസുന്ദരി കിരീടം. സാല്‍വദോറില്‍ നടന്ന മത്സരത്തില്‍ 84 രാജ്യങ്ങളില്‍നിന്നുള്ള മത്സരാര്‍ഥികളെ പിന്തള്ളിയാണ് ഷീനിസ് 72-ാമത് കിരീടം സ്വന്തമാക്കിയത്. മുന്‍ വിശ്വസുന്ദരി ആര് ബോണി ഗബ്രിയേല്‍ ഷീനിസിനെ കിരീടം അണിയിച്ചു.
ഓസ്ട്രേലിയക്കാരിയായ മൊറായ വില്‍സണ്‍ രണ്ടാംസ്ഥാനവും തായ്ലന്ഡില്നിന്നുള്ള അന്റോണിയ പൊര്‍സില്‍ഡ് മൂന്നാംസ്ഥാനവും നേടി. അവതാരകയും മോഡലുമാണ് ഇരുപതിമൂന്നുകാരിയായ ഷീനിസ്. ആദ്യമായാണ് നിക്കരാഗ്വയിലേക്ക് വിശ്വസുന്ദരി പട്ടം എത്തുന്നത്.
പോര്‍ച്ചുഗലില്‍നിന്നുള്ള മറീന മാഷെറ്റ്, നെതര്‍ലാന്‍ഡ് സ്വദേശി റിക്കി കോളെ, എന്നീ ട്രാന്‍സ് വനിതകള്‍ പങ്കെടുത്തു. ഗ്വാട്ടിമാലയില്‍നിന്നുള്ള മിഷേല്‍ കോണ്‍, കൊളംബിയയില്‍നിന്നുള്ള കാമില അവെല്ല എന്നിവര്‍ വിവാഹിതകളും അമ്മമാരുമാണ്. ശാരീരിക അളവ് സംബന്ധിച്ച മാനദണ്ഡം മാറ്റിയതോടെ നേപ്പാളില്‍നിന്നുള്ള പ്ലസ് സൈസ് മോഡല്‍ ജെയ്ന്‍ ദീപിക ഗാരെറ്റിനും മത്സരിക്കാനായി.