റിവ്യൂ കാരണം സിനിമയെ നശിപ്പിക്കാനോ രക്ഷപ്പെടുത്താനോ ആകുമെന്ന് തോന്നുന്നില്ലെന്ന് മമ്മൂട്ടി. പ്രേക്ഷകരാണ് അവര്‍ക്ക് ഇഷ്ടമുള്ള സിനിമയെ തീരുമാനിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. പുതിയ ചിത്രം കാതലിന്റെ പ്രമോഷന് ഭാഗമായുള്ള പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിവ്യൂക്കാര്‍ അവരുടെ വഴിക്കുപോകും സിനിമ സിനിമയുടെ വഴിക്കും. റിവ്യൂ കാരണം സിനിമയെ നശിപ്പിക്കാന്‍ കഴിയില്ല. രക്ഷപ്പെടുമെന്നും തോന്നുന്നില്ല. പ്രേക്ഷകരാണ് അവര്‍ക്ക് ഇഷ്ടമുള്ള സിനിമയെ തീരുമാനിക്കുന്നത്.
നമുക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അത് നമ്മുടെ അഭിപ്രായം തന്നെയായിരിക്കണം. വേറൊരാളുടെ അഭിപ്രായം നമ്മള് പറഞ്ഞാല്‍ പിന്നെ നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യം പോയി. നമ്മുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ച് വേണം സിനിമ കാണാന്‍. സിനിമ കാണണോ വേണ്ടയോ എന്ന് നമുക്ക് തോന്നണമെന്നും മമ്മൂട്ടി പറഞ്ഞു.