ഹമാസ് ഭീകരരുടെ ക്രൂരത വെളിവാക്കുന്ന കൂടുതല്‍ വീഡിയോകള്‍ പുറത്ത് വിട്ട് ഇസ്രായേല്‍ പ്രതിരോധ സേന. ഒക്ടോബര്‍ ഏഴിന് നടത്തിയ ആക്രമണത്തിന്റെ സുരക്ഷാ ക്യാമറ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.
അന്നേ ദിവസം കിബ്ബട്ട്സില്‍ നടന്ന ഒരു മ്യൂസിക് ഫെസ്റ്റിവലിനിടെ ഹമാസ് ഭീകരര്‍ ആളുകളെ പിന്തുടരുന്നതും, ഒരു സ്ത്രീയെ പോയിന്റ് ബ്ലാങ്കില്‍ നിര്‍ത്തി വധിക്കുന്നതായും ഈ വീഡിയോയില്‍ കാണാം. വെടിവയ്പ്പ് തുടരുന്നതിനിടെയാണ് ഈ സ്ത്രീ പ്രദേശത്ത് നിന്ന് രക്ഷപ്പെടാനായി ഓടിപ്പോകുന്നത്. വൈകാതെ ഈ സ്ത്രീ നിലത്ത് പതുങ്ങി ഇരിക്കുന്നതായും, ഹമാസ് ഭീകരന് ഇവരുടെ അടുത്തെത്തിയ ശേഷം തലയിലേക്ക് വെടിവയ്ക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഇവരുടെ പേരോ മറ്റ് വിവരങ്ങളോ വീഡിയോയില്‍ അധികൃതര്‍ പ്രതിപാദിച്ചിട്ടില്ല.
ഹമാസ് ഭീകരരെ പൂര്‍ണമായും ഉന്മൂലനം ചെയ്യുന്നതു വരെ ശക്തമായ രീതിയില്‍ തന്നെ തിരിച്ചടി ഉണ്ടാകുമെന്നും ഇസ്രായേല്‍ പറയുന്നു. വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ഇസ്രായേല്‍ തങ്ങളുടെ നയം വ്യക്തമാക്കിയിരിക്കുന്നത്. ഇത് തിന്മയും നന്മയും തമ്മിലുള്ള യുദ്ധമാണെന്ന് വീഡിയോയ്ക്കൊപ്പം പങ്കുവച്ച കുറിപ്പില്‍ പറയുന്നു.