Sunday, November 24, 2024

സമുദ്രാതിർത്തി ലംഘനം: ബ്രിട്ടീഷ് നാവികസേന പിടികൂടിയ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു

സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്ന് ബ്രിട്ടീഷ് നാവികസേന പിടികൂടിയ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. തമിഴ്നാട് സ്വദേശികളായ 35 മത്സ്യത്തൊഴിലാളികളെയാണ് ബ്രിട്ടീഷ് നാവികസേന മോചിപ്പിച്ചത്. ഇവരെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന് കൈമാറി.

സെപ്റ്റംബര്‍ 29 ന് ആണ് മത്സ്യതൊഴിലാളികളെ ബ്രിട്ടീഷ് നേവി പിടികൂടിയത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ബ്രിട്ടീഷ് ഇന്ത്യന്‍ ടെറിട്ടറിയില്‍ നിന്ന് 230 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ആഴക്കടല്‍ മത്സ്യബന്ധന കേന്ദ്രങ്ങളിലേക്ക് കടക്കുന്നതിനിടെയായിരുന്നു ഇവര്‍ പിടിയിലായത്. രണ്ട് ബോട്ടുകളിലായാണ് മത്സ്യത്തൊഴിലാളികളെത്തിയത്. ഓരോ ബോട്ടിനും 25,000ബ്രിട്ടീഷ് പൗണ്ട് പിഴ ചുമത്തിയെങ്കിലും ഇത് അടക്കാത്തതിനെ തുടര്‍ന്ന് ബോട്ട് പിടിച്ചുവച്ചിരിക്കുകയാണ്.

അതിനിടെ, ബ്രിട്ടീഷ് നാവികസേന വൃത്തങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് ബോട്ടും 35 മത്സ്യത്തൊഴിലാളികളെയും വിട്ടയച്ചത്. പിടിയിലായ മത്സ്യത്തൊഴിലാളികളെ പട്രോളിംഗ് കപ്പലായ ഗ്രാമ്പിയന്‍ എന്‍ഡ്യൂറന്‍സിലും അവരുടെ സ്വന്തം മത്സ്യബന്ധന ബോട്ടിലും കയറ്റിയാണ് വിഴിഞ്ഞത്തേക്ക് കൊണ്ടുവന്നത്.

Latest News