അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് അവരുടെ പ്രാദേശിക ഭാഷകളില്‍ വിദ്യാഭ്യാസം നല്‍കേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഒഡീഷയിലെ ഭുവനേശ്വറിലുള്ള ഈസ്റ്റേണ്‍ റീജയണല്‍ ലാംഗ്വേജ് സെന്ററില്‍ വെച്ച് നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ക്ക് എട്ടാം ക്ലാസ് വരെ, കുറഞ്ഞത് അഞ്ചാം ക്ലാസ് വരെയെങ്കിലും അവരുടെ പ്രാദേശിക ഭാഷയില്‍ വിദ്യാഭ്യാസം നല്‍കണമെന്നാണ് ദേശീയ വിദ്യാഭ്യാസ നയത്തില്‍ നിര്‍ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ തുടക്കത്തില്‍, കുട്ടികള്‍ കേള്‍ക്കുകയും സംസാരിക്കുകയും ചെയ്യുന്ന ഭാഷയില്‍ പഠിക്കാനും എഴുതാനും കഴിയുന്നുണ്ടെങ്കില്‍ അവരുടെ ചിന്തകള്‍ പ്രകടിപ്പിക്കാനും വിശകലനം നടത്താനുമുള്ള കഴിവ് മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.