കാനഡയുമായുള്ള നയതന്ത്ര തര്‍ക്കങ്ങളെ തുടര്‍ന്ന് നിര്‍ത്തിവച്ച ഇ-വിസ സേവനങ്ങള്‍ ഇന്ത്യ പുനരാരംഭിച്ചു. സേവനങ്ങള്‍ പുനരാരംഭിക്കുന്ന വിവവരം എൻ.ഡി. ടിവിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ടൂറിസ്റ്റ് വിസകൾ ഉൾപ്പെടെ എല്ലാ വിസാസേവനങ്ങളും പുനരാരംഭിച്ചതായാണ് റിപ്പോർട്ട്.
ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവലുമായി ബന്ധപ്പെട്ട് ഉടലെടുത്ത നയതന്ത്ര തര്‍ക്കങ്ങളെചൊല്ലി സെപ്റ്റംബറിലാണ് കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് ഇന്ത്യ നിര്‍ത്തിവച്ചത്. ഇതുകൂടാതെ, നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുന്നതുള്‍പ്പെടെയുള്ള നടപടികളും സ്വീകരിച്ചിരുന്നു. പിന്നാലെ, അടുത്തിടെ ഇന്ത്യ – കാനഡ വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ചയും നടന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തിന് അയവുവന്നത്.
അതേസമയം, ബിസിനസ്, മെഡിക്കൽ വിസകൾ ഉൾപ്പെടെ നാലുപേർക്കുള്ള സർവീസുകൾ കഴിഞ്ഞമാസം പുനരാരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ടൂറിസ്റ്റ് വിസകൾ ഉൾപ്പെടെ എല്ലാ വിസാസേവനങ്ങളും ഇന്ത്യ പുനരാരംഭിച്ചിരിക്കുന്നത്. ഇന്ത്യയുടെ നീക്കത്തെ സ്വാഗതംചെയ്ത് കനേഡിയന്‍ ഭരണകൂടം രംഗത്തെത്തിയിട്ടുണ്ട്.