Monday, November 25, 2024

രാജ്യത്ത് ഉപഗ്രഹ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ആരംഭിക്കാന്‍ ‘വണ്‍വെബ്ബ് ഇന്ത്യ’യ്ക്ക് അനുമതി

രാജ്യത്ത് ഉപഗ്രഹ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ആരംഭിക്കാന്‍ ‘വണ്‍വെബ്ബ് ഇന്ത്യ’യ്ക്ക് അനുമതി. ഭാരതി എയര്‍ടെല്‍ പ്രധാന നിക്ഷേപകരായ യൂടെല്‍സാറ്റ് ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനമാണ് വണ്‍വെബ്ബ്. ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉപഗ്രഹ ബ്രോഡ്ബാന്‍ഡ് സേവനം ആരംഭിക്കാന്‍ ആദ്യമായി അനുമതി ലഭിക്കുന്ന സ്ഥാപനമാണിത്. സ്വകാര്യമേഖലയില്‍ നിന്നുള്ള ബഹിരാകാശ ദൗത്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച് എജന്‍സിയായ ഇന്‍-സ്‌പേസ് ആണ് വണ്‍ വെബ്ബിന് സേവനം ആരംഭിക്കുന്നതിന് അനുമതി നല്‍കിയത്.

ഇന്ത്യന്‍ ബഹുരാഷ്ട്രകമ്പനിയായ ഭാരതി ഗ്ലോബലും ഫ്രാന്‍സിലെ ഉപഗ്രഹ അധിഷ്ടിത സേവനദാതാക്കളായ യൂടെല്‍ സാറ്റും യു.കെ. സര്‍ക്കാരുമാണ് വണ്‍ വെബ്ബിലെ പ്രധാന നിക്ഷേപകര്‍. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുക എന്ന ഇന്ത്യയുടെ അഭിലാഷം നിറവേറ്റുന്നതിനുള്ള നിര്‍ണായക ചുവടുവയ്പ്പാണിത്. വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുന്നതിനുള്ള അന്തിമ സ്‌പെക്ട്രം അംഗീകാരം ലഭിച്ചാലുടന്‍ യൂട്ടെല്‍ സാറ്റ് വിന്യസിക്കാന്‍ തയ്യാറാണെന്ന് നിക്ഷേപകര്‍ അറിയിച്ചു.

 

Latest News