സെപ്തംബര്‍ 30 ന് പ്രവര്‍ത്തനം അവസാനപ്പിച്ചതിനു പിന്നാലെ ഇന്ത്യയിലെ അഫ്ഗാന്‍ നയതന്ത്ര കാര്യലായം അടച്ചുപൂട്ടി. അഫ്ഗാനിസ്ഥാന്‍ നയതന്ത്ര കാര്യലായം പ്രസ്താവനയിലൂടെയാൺ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ സര്‍ക്കാര്‍ ഉയര്‍ത്തുന്ന നിരന്തര സമ്മര്‍ദ്ധങ്ങളെ തുടര്‍ന്നാണ് തീരുമാനമെന്നും നയതന്ത്ര കാര്യലായം വ്യക്തമാക്കി.
‘ഇന്ത്യയിലെ അഫ്ഗാന്‍ പൗരന്മാരോട്, ഞങ്ങളുടെ ദൗത്യത്തിന്റെ കാലയളവിലുടനീളം നല്‍കിയ സഹായങ്ങള്‍ക്ക് എംബസി ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നു. എന്നാല്‍ സെപ്തംബര്‍ 30 ന് എംബസിയുടെ പ്രവര്‍ത്തനം നിര്‍ത്തിയെങ്കിലും സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുമെന്ന് പ്രതിക്ഷിച്ചിരുന്നു. പക്ഷേ അതുണ്ടായില്ല.” നയതന്ത്ര കാര്യലായം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അഗാധമായ സങ്കടത്തോടും ഖേദത്തോടും നിരാശയോടും കൂടിയാണ് ന്യൂ ഡല്‍ഹിയിലെ അഫ്ഗാനിസ്ഥാന്‍ എംബസി പൂട്ടാനുള്ള ഈ തീരുമാനം പ്രഖ്യാപിക്കുന്നതെന്നും നയതന്ത്ര കാര്യലായം വ്യക്തമാക്കി. പരിമിതികള്‍ ഉണ്ടായിരുന്നിട്ടും കാബൂളില്‍ നിയമാനുസൃതമായ ഒരു ഗവണ്‍മെന്റിന്റെ അഭാവത്തിലും അശ്രാന്തമായി പ്രവര്‍ത്തിച്ചതായും അഫ്ഗാന്‍ എംബസി കൂട്ടിച്ചേര്‍ത്തു..
ആതിഥേയ സർക്കാരിൽ നിന്നുള്ള പിന്തുണയുടെ അഭാവം, അഫ്ഗാൻ താൽപര്യങ്ങൾ നിറവേറ്റുന്നതിലെ പരാജയം, ഉദ്യോഗസ്ഥരുടെയും വിഭവങ്ങളുടെയും കുറവ് എന്നിവ ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനമെടുക്കുന്നതെന്നും എംബസി പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.