Sunday, November 24, 2024

ചൈനയില്‍ ആറു രാജ്യങ്ങള്‍ക്കുകൂടി വിസരഹിത പ്രവേശനം

വിനോദസഞ്ചാരത്തിനും മറ്റാവശ്യങ്ങൾക്കുമായി എത്തുന്ന ആറു രാജ്യങ്ങളിലെ പൗരന്മാര്‍ക്കുകൂടി വിസരഹിതപ്രവേശനം അനുവദിച്ച് ചൈന. 15 ദി​വ​സംവ​രെ​യു​ള്ള സ​ന്ദ​ർ​ശ​ന​ത്തിനാണ് ചൈന വിസ ഒഴിവാക്കിയത്. വി​ദേ​ശനി​ക്ഷേ​പം, വി​നോ​ദ​സ​ഞ്ചാ​രം എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ച്ച് കോവിഡിനെ തുടര്‍ന്നുണ്ടായ സാ​മ്പ​ത്തി​ക ഇടിവ് നികത്താനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍പ്രകാരം, ഡിസംബർ ഒന്നുമുതൽ പുതിയ തീരുമാനം പ്രബല്യത്തില്‍വരും. ഒരുവർഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് വിസരഹിതസേവനം ചൈന നടപ്പാക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫ്രാൻസ്, ഇറ്റലി, ജർമ്മനി, നെതർലാൻഡ്, സ്പെയിൻ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാർക്കാണ് ചൈനീസ് ഭരണകൂടം വിസ ഒഴിവാക്കിയിരിക്കുന്നത്.

പദ്ധതി വിജയകരമാണെങ്കിൽ, തീയതി വീണ്ടും ദീർഘിപ്പിക്കുമെന്നും കൂടുതൽ രാജ്യങ്ങൾക്ക് വിസയില്ലാതെ പ്രവേശനം ഉറപ്പുവരുത്താനും ചൈന തീരുമാനിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നേ​ര​ത്തേ ബ്രൂ​ണെ, സിം​ഗ​പ്പൂ​ർ, ജ​പ്പാ​ൻ രാ​ജ്യ​ക്കാ​ർ​ക്ക് ചൈ​ന​യി​ൽ വി​സ​യി​ല്ലാ​തെ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രു​ന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ഇത് നിര്‍ത്തുകയും സാമ്പത്തികസ്ഥിരത നഷ്ടമാകുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് വീണ്ടും കൂടുതല്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസരഹിത സേവനം അനുവദിച്ചത്.

Latest News