ഗാസയില്‍ നാലു ദിവസത്തെ താത്കാലിക വെടിനിര്‍ത്തല്‍ പ്രബല്യത്തില്‍വന്നതോടെ ബന്ദികളെ ഹമാസ് മോചിപ്പിച്ചുതുടങ്ങി. 12 തായ് ബന്ദികൾ ഉൾപ്പെടെ 25 ബന്ദികളെയാണ് വിട്ടയച്ചത്. ബന്ധികളെ വിട്ടയച്ച കാര്യംസുരക്ഷാ വകുപ്പും വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.
ഖത്തറിന്റെ മധ്യസ്ഥതയില്‍ ഹമാസും ഇസ്രയേലും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണ് മാനുഷിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. കുട്ടികളും സ്ത്രീകളുമടക്കം 50 ബന്ദികളെ നാലുദിവസത്തിനകം മോചിപ്പിക്കുമെന്ന കരാറിനെതുടര്‍ന്നാണ് വെടിനിര്‍ത്തല്‍. ഓരോ ഇസ്രായേലി ബന്ദിക്കും പകരമായി ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന മൂന്ന് പലസ്തീനികളെ വീതം മോചിപ്പിക്കും. അതായത് ആകെ 150 പലസ്തീനികളെ മോചിപ്പിക്കും.
അതേസമയം, ഹമാസ് വിട്ടയച്ച 25 ബന്ദികളില്‍ തായ് പൗരന്മാര്‍ക്കുപുറമെ മൂന്ന് അമേരിക്കക്കാരും ഉൾപ്പെടും. ഇരുഭാഗത്തുനിന്നും കൂടുതൽ ബന്ദികളെ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംബസി ഉദ്യോഗസ്ഥർ ഒരു മണിക്കൂറിനുള്ളിൽ അവരെ കൊണ്ടുപോകാനുള്ള മുന്നൊരുക്കങ്ങൾ നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ12 പൗരന്മാരെ ഹമാസ് വിട്ടയച്ചതായി തായ്‌ലൻഡ് പ്രധാനമന്ത്രി ശ്രേതാ തവിസിൻ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. ഇവരുടെ പേരും വിശദാംശങ്ങളും വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.