സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. കേന്ദ്ര വിഹിതം വാങ്ങിയ ശേഷം കേരളം അത് വകമാറ്റി ചെലവഴിക്കുന്നു. കേന്ദ്രം പണം നല്കുന്നില്ലായെന്ന തെറ്റായ പ്രചരണവും കേരള സര്‍ക്കാര്‍ നടത്തുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ‘സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള കേന്ദ്ര വിഹിതം കൃത്യമായി നല്‍കുന്നുണ്ട്. സംസ്ഥാനങ്ങളുടെ കേന്ദ്ര വിഹിതം സംബന്ധിച്ച് കൃത്യമായ പ്രൊപ്പോസ് സമര്‍പ്പിക്കാന്‍ സംസ്ഥാന ധനവകുപ്പിനോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.
രണ്ടുതവണ ആവശ്യപ്പെട്ടെങ്കിലും കേരളം മറുപടി നല്‍കിയില്ല. കൂടാതെ കേന്ദ്ര വിഹിതം കിട്ടിയതിനു ശേഷം കേരളം പല പദ്ധതികളുടെയും പേര് തന്നെ മാറ്റുന്നുണ്ടെന്നും മന്ത്രി പ്രതികരിച്ചു. മാദ്ധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.
എല്ലാ സംസ്ഥാനങ്ങള്‍ക്കും ക്യത്യസമയത്ത് തന്നെ പണം നല്‍കുന്നുണ്ട്. ഒക്ടോബര്‍ വരെയുള്ള അപേക്ഷകള്‍ക്ക് പണം നല്കി കഴിഞ്ഞു. അതിന് ശേഷം അപേക്ഷകള്‍ ഒന്നും തന്നെ കിട്ടിയിട്ടില്ലായെന്നും മന്ത്രി അറിയിച്ചു. കൂടാതെ 15-ാം ധനകാര്യ കമ്മീഷന്റെ നിര്‍ദ്ദേശം പാലിച്ചവര്‍ക്ക് കൃത്യമായി ഗ്രാന്റ് നല്‍കിയിട്ടുണ്ട്. കേരളത്തിന് കിട്ടാതെ വന്നെങ്കില്‍ നിര്‍ദ്ദേശം പാലിക്കാഞ്ഞിട്ടാകും. അതോടൊപ്പം സംസ്ഥാനത്തിന് ജിഎസ്ടി നഷ്ടപരിഹാരം നല്കണമെങ്കില് എജി വഴി കൃത്യമായ കണക്കുകള്‍ സംസ്ഥാനം നല്‍കണമെന്നും മന്ത്രി അറിയിച്ചു.