ഇരുചക്ര വാഹനയാത്രക്കാരെ ഹെല്‍മറ്റ് ഉപയോഗത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് കേരള പോലീസ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പോലീസിന്റെ ഓര്‍മപ്പെടുത്തല്‍. ഹെല്‍മെറ്റ് നിര്‍ബന്ധമാണെങ്കിലും എങ്ങനെ ഒഴിവാക്കാം എന്ന് ചിന്തിക്കുന്നവരും ഉണ്ടെന്നും പോലീസിന്റെ കയ്യില്‍നിന്നു രക്ഷപ്പെടാന്‍ വേണ്ടിയല്ല, സ്വന്തം ജീവന് രക്ഷിക്കാന്‍ വേണ്ടിയാണ് ഹെല്‍മെറ്റ് ധരിക്കേണ്ടതെന്നും പോലീസ് കുറിപ്പില്‍ പറയുന്നു. ഹെല്‍മെറ്റ് വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റിയും കുറിപ്പിലുണ്ട്.
കുറിപ്പിന്റെ പൂര്‍ണരൂപം
ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാണെങ്കിലും എങ്ങനെ ഒഴിവാക്കാം എന്ന് ചിന്തിക്കുന്നവരും ഉണ്ട്.
ഇരുചക്രവാഹനാപകടങ്ങളില്‍ പൊതുവെ തലയ്ക്കാണു ക്ഷതമേല്‍ക്കുക. തലയോട്ടിക്ക് പൊട്ടല്‍ സംഭവിക്കുക, തലച്ചോറിനു പരിക്ക് പറ്റുക തുടങ്ങി ഇടിയുടെ ആഘാതത്തിന്റെ തോത് കുറയ്ക്കാന്‍ ഹെല്‍മെറ്റ് കൃത്യമായി ധരിക്കുന്നത് എന്തുകൊണ്ടും സഹായകമാണ്.
ഹെല്‍മെറ്റിന്റെ പുറംചട്ടയ്ക്കു താഴെയുളള Shock Absorbing Lining അപകടം നടക്കുമ്പോള്‍ തലയോട്ടിയിലേല്‍ക്കുന്ന ശക്തമായ ക്ഷതം കുറയ്ക്കാന്‍ സഹായിക്കുന്നു. മാത്രമല്ല, മസ്തിഷ്കത്തിന് ഗുരുതരമായ പരുക്കു പറ്റാതെയും സംരക്ഷിക്കുന്നു.
ഗുണനിലവാരമുള്ളതും ശിരസ്സിന് അനുയോജ്യമായ വലുപ്പത്തിലുളളതുമായ ഹെല്‍മെറ്റ് വാങ്ങുക. ഫേസ് ഷീല്‍ഡ് ഉളളതുതന്നെ വാങ്ങാന്‍ ശ്രമിക്കുക. വില കുറഞ്ഞ ഹെല്‍മെറ്റ് സുരക്ഷിതമല്ല.
ഓര്‍ക്കുക. പൊലീസിന്റെ കയ്യില്‍നിന്നു രക്ഷപ്പെടാന്‍ വേണ്ടിയല്ല, സ്വന്തം ജീവന് രക്ഷിക്കാനും നിങ്ങളുടെ കുടുംബത്തിന് നിങ്ങളെ നഷ്ടപ്പെടാതിരിക്കാനുമാണ് ഹെല്‍മെറ്റ് ധരിക്കുന്നത്.
ഒന്നുകൂടി… ചിന്‍സ്ട്രാപ്പ് ഉപയോഗിച്ച് ഹെല്‍മെറ്റ് ശിരസ്സില്‍ മുറുക്കി ഉറപ്പിക്കാന്‍ മറക്കണ്ട. ചിന് സ്ട്രാപ്പ് മുറുക്കിയില്ലെങ്കില്‍ അപകടം ഉണ്ടാകുമ്പോള്‍ ഹെല്‍മെറ്റ് ആദ്യംതന്നെ തെറിച്ചുപോകാന്‍ സാധ്യതയുണ്ട്.