Sunday, November 24, 2024

തെക്കുകിഴക്കൻ ഏഷ്യയിൽ ഇസ്ലാമിക തീവ്രവാദം വര്‍ധിക്കുന്നു: സർവേ ഫലം പുറത്ത്

തെക്കുകിഴക്കൻ ഏഷ്യയിലെ രാജ്യങ്ങളിൽ ഇസ്ലാമിക തീവ്രവാദികൾ കൂടുതൽ ഭീഷണി ഉയർത്തുന്നതായി പുതിയ കണ്ടെത്തൽ. ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ്, ശ്രീലങ്ക, സിംഗപ്പൂർ, കംബോഡിയ എന്നീ ആറു രാജ്യങ്ങളിലെ മതപരമായ സഹിഷ്ണുതയെക്കുറിച്ച് പ്യു റിസേർച് നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ.

മലേഷ്യയിലെ മുസ്ലീങ്ങളിൽ പകുതിയോളം ആളുകളും കൂടാതെ ക്രിസ്ത്യാനികളും (52%), ബുദ്ധമത വിശ്വാസികളും (49%) മുസ്ലീം തീവ്രവാദികളിൽ നിന്ന് ഭീഷണികൾ നേരിടുന്നു. ശ്രീലങ്കയിലെ ബുദ്ധമതക്കാരിൽ 68% പേരും മുസ്ലീങ്ങളുടെ വർധിച്ചുവരുന്ന എണ്ണം ഭീഷണിയാണെന്നു പറയുന്നു. ഭൂരിഭാഗം തെക്കുകിഴക്കൻ ഏഷ്യക്കാർക്കും പ്രദേശത്തുടനീളം വർധിച്ചു വരുന്ന ഇസ്ലാം വിശ്വാസികൾ പേടിയുടെ കാരണമായി മാറുന്നു. ഈ പ്രദേശങ്ങളിൽ വർധിച്ചു വരുന്ന ക്രിസ്ത്യൻ പീഡനങ്ങളും സമൂഹത്തിൽ ഉയർന്നു വരുന്ന ഈ ഭീതിയെ സ്ഥിരീകരിക്കുന്നു.

മതനിന്ദ, മതപരിവർത്തന വിരുദ്ധ നിയമങ്ങൾ, പള്ളികൾ അടച്ചുപൂട്ടൽ, അക്രമം, ഉപദ്രവം, മറ്റ് നിരവധി ബുദ്ധിമുട്ടുകൾ എന്നിവയിലൂടെ നിരവധി ക്രിസ്ത്യാനികൾ ഈ പ്രദേശത്ത് പീഡനം നേരിടുന്നു. ഇതു കൂടാതെ പല പ്രത്യയശാസ്ത്രങ്ങളിൽ നിന്നുള്ള ആളുകളുടെ ഭീഷണിയും ക്രൈസ്തവർക്ക് പ്രതിസന്ധികളായി മാറുന്നു.

Latest News