ആഗോളതലത്തിൽ, 148 ദശലക്ഷത്തിലധികം കുട്ടികൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ 22 ശതമാനത്തിലധികം കുട്ടികൾ പോഷകാഹാരക്കുറവ് മൂലം കഷ്ടതകൾ അനുഭവിക്കുന്നു. ഈ സാഹചര്യത്തിൽ കുട്ടികളിലെ പോഷകാഹാരക്കുറവ് നേരിടാൻ പദ്ധതികളുമായി മുന്നോട്ട് പോവുകയാണ് യൂണിസെഫ്. അത്തരത്തിൽ ഒരു പദ്ധതിയാണ് പിഗോട്ടയുടെ നിർമ്മാണം.
തുണി കൊണ്ടുണ്ടാക്കിയ പാവയുടെ ഓമനപേരാണ് പിഗോട്ട. യുണിസെഫുമായി സഹകരിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഓരോ വർഷവും ഒത്തുചേർന്ന് ലോകമെമ്പാടുമുള്ള കുട്ടികളെ പ്രതിനിധീകരിക്കുന്ന ഈ തുണി പാവകൾ കൈകൊണ്ട് നിർമ്മിക്കുന്നു. ഈ പാവകൾ പിന്നീട് യുണിസെഫിനായി ധനം സ്വരൂപിക്കുന്നതിനായി പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്നു.
പിഗോട്ട 2023 സംരംഭത്തിലൂടെ സമാഹരിക്കുന്ന ഫണ്ട് നിരവധി രാജ്യങ്ങളിൽ ഭക്ഷണം, പ്രതിരോധ കുത്തിവയ്പ്പുകൾ, മരുന്നുകൾ എന്നിവ നൽകുന്നതിനും കുട്ടികളുടെ പോഷകാഹാരക്കുറവിനെയും മാനുഷിക പ്രതിസന്ധികളെയും നേരിടാനുള്ള യുണിസെഫിന്റെ പരിപാടികളെ പിന്തുണയ്ക്കുന്നതിനും സംഭാവന നൽകും. ഇരുപത് വർഷത്തിലേറെയായി, ഇറ്റലിയിലുടനീളമുള്ള സ്കൂളുകൾ, വയോജന കേന്ദ്രങ്ങൾ അല്ലെങ്കിൽ പ്രാദേശിക കമ്മിറ്റികൾ എന്നിവയുടെ പ്രവർത്തനങ്ങളിലൂടെ യൂണിസെഫ് സന്നദ്ധപ്രവർത്തകർ രൂപകൽപ്പന ചെയ്ത യൂണിസെഫിന്റെ പ്രിയപ്പെട്ട തുണി പാവയാണ് പിഗോട്ട. ഈ തുണി പാവക്കക്ക് എന്ന് കഷ്ട്ടത അനുഭവിക്കുന്ന ഓരോ കുട്ടിയുടെയും ജീവന്റെ വിലയാണ് ഉള്ളത്. പിഗോട്ടയിലൂടെ ആരോഗ്യമുള്ള ശിശുക്കളുടെ ഒരു ലോകമാണ് സന്നദ്ധ പ്രവർത്തകർ സ്വപ്നം കാണുന്നത്.